തിരുവനന്തപുരം: സംസ്ഥാനത്തെ എംസിഎ റഗുലർ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ റദ്ദാക്കി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്കിന്‍റെ അടിസ്ഥാനത്തിലാകും ഇത്തവണ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ആഗസ്റ്റ് 31-ന്  മുമ്പ് യോഗ്യത നേടുന്നവരെ മാത്രമാകും റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് എൽബിഎസ് അറിയിച്ചു. 

വിശദവിവരങ്ങൾ ഇവിടെ: http://lbscentre.kerala.gov.in/ 

വിവരങ്ങളറിയാൻ ഈ നമ്പറിലും വിളിക്കാം: 0471-3560363/ 64