Asianet News MalayalamAsianet News Malayalam

ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്‌സ്; നവംബർ 10നകം അപേക്ഷിക്കണം

വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. എസ്.ഇ.ബി.സി/ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് മാർക്ക് ഇളവ് അനുവദിക്കും. 

occupational therapy degree course
Author
Trivandrum, First Published Nov 9, 2020, 9:15 AM IST


തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കു പുതുതായി ഉൾപ്പെടുത്തിയ ഒക്യുപ്പേഷണൽ തെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് ദൈർഘ്യം നാല് വർഷവും ആറു മാസം നിർബന്ധിത ഇന്റർൺഷിപ്പുമാണ്. കേരള ഹയർ സെക്കൻണ്ടറി ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യ പരിക്ഷയോ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം.

വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. എസ്.ഇ.ബി.സി/ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് മാർക്ക് ഇളവ് അനുവദിക്കും. തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൽ ആൻഡ് റീഹാബിലിറ്റേഷൻ (എൻ.ഐ.പി.എം.ആർ) എന്നീ കോളേജുകളിലാണ് കോഴ്‌സ് നടത്തുന്നത്. 2020 ലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിന്റെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in ൽ കോളേജ് ഓപ്ഷനുകൾ പത്തിന് വൈകിട്ട് അഞ്ചിനകം നൽകണം.
 

Follow Us:
Download App:
  • android
  • ios