തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളർഷിപ്പ് രജിസ്‌ട്രേഷൻ നടത്താനുള്ള തീയതി ജനുവരി 31 വരെ നീട്ടി. ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്കായി 16 ലക്ഷം രൂപ ഈ വർഷം സ്‌കോളർഷിപ്പ് നൽകും. 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളെ ജൂനിയർ വിഭാഗത്തിലും 8, 9, 10 ക്ലാസിലെ കുട്ടികളെ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 10,000, 5000, 3000 രൂപയാണ് സ്‌കോളർഷിപ്പ്.  

ജില്ലാതല വിജയികൾക്ക് 1000, 500 രൂപ സ്‌കോളർഷിപ്പ് നൽകും. വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി, ചരിത്ര വിജ്ഞാനം, പൊതു വിജ്ഞാനം, തളിര് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സ്‌കോളർഷിപ്പ് പരീക്ഷ. 200 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സ്‌കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക ഒരു വർഷത്തേക്ക് സൗജന്യമായി നൽകും. wZ https://scholarship.ksicl.kerala.gov.in/  എന്ന  വിലാസത്തിലൂടെ തളിര് സ്‌കോളർഷിപ്പ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ട് പണമടച്ചും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8547971483.