Asianet News MalayalamAsianet News Malayalam

ബി​ഗ് ഡെമോ ‍ഡേ മൂന്നാം പതിപ്പ്: കണ്‍സ്യൂമര്‍ ടെക്നോളജി ,ഐഒടി, റോബോട്ടിക്സ് സ്റ്റാർട്ടപ്പുകൾക്ക് അവസരം

കെഎസ്‍യുഎമ്മിന്‍റെ യൂണിക് ഐഡിയുള്ള പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം. 

big demo day third phase by ksum
Author
Thiruvananthapuram, First Published Sep 18, 2020, 6:30 PM IST

തിരുവനന്തപുരം: കൊവിഡാനന്തര ലോകത്ത് വ്യവസായ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതിക ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം) അവസരമൊരുക്കുന്നു. 

ഒക്ടോബര്‍ 19 മുതല്‍ 21 വരെ കെഎസ്‍‍യുഎം സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ  മൂന്നാം പതിപ്പില്‍ ആരോഗ്യ മേഖല, കണ്‍സ്യൂമര്‍ ടെക്നോളജി, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), റോബോട്ടിക്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം. വ്യവസായങ്ങളും സംരംഭങ്ങളും ഡിജിറ്റില്‍വത്കരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുകയാണ് വെര്‍ച്വല്‍  പ്രദര്‍ശനത്തിന്‍റെ ലക്ഷ്യം.

വിവിധ വ്യവസായ സംഘടനകളുടെയും ഐടി കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് ബി​ഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നത്. കെഎസ്‍യുഎമ്മിന്‍റെ യൂണിക് ഐഡിയുള്ള പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം. ഈ മേഖലയിലുള്ള വ്യവസായികള്‍, വ്യവസായ സംഘടനകള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് എക്സിബിഷനില്‍ പങ്കെടുക്കാം. 
 

Follow Us:
Download App:
  • android
  • ios