Asianet News MalayalamAsianet News Malayalam

ജൂൺ പാദത്തിലെ അറ്റാദായം 36 ശതമാനം വർധിപ്പിച്ച് ഐസിഐസിഐ ബാങ്ക്

അറ്റ പലിശ വരുമാനം (എൻ‌ഐ‌ഐ) വാർഷികാടിസ്ഥാനത്തിൽ 19.9 ശതമാനം വർധിച്ചു. 

icici bank June quarter results FY21
Author
Mumbai, First Published Jul 25, 2020, 7:42 PM IST

മുംബൈ: സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഐസിഐസിഐ ബാങ്ക് 2020 ജൂണിൽ അവസാനിച്ച പാദത്തിൽ നികുതിക്ക് മുമ്പുള്ള ലാഭത്തിൽ (പിബി‌ടി) 14 ശതമാനം വർധന രേഖപ്പെടുത്തി. ബാങ്കിന്റെ ലാഭം 3,183 കോടി രൂപയായി ഉയർന്നു.

2019 ജൂൺ അവസാനിച്ച പാദത്തിൽ 2,793 കോടി രൂപയുടെ പിബിടിയായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്. ഒന്നാം പാദത്തിലെ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 36.2 ശതമാനം ഉയർന്ന് 2,599 കോടി രൂപയായി. പോയ വർഷം സമാനകാലയളവിൽ ഇത് 1,908 കോടി രൂപയായിരുന്നു. 

അറ്റ പലിശ വരുമാനം (എൻ‌ഐ‌ഐ) വാർഷികാടിസ്ഥാനത്തിൽ 19.9 ശതമാനം വർധിച്ച് മുൻ വർഷത്തെ ഒന്നാം പാദത്തിലെ 7,737 കോടിയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദമായപ്പോൾ 9,280 കോടി രൂപയായി ഉയർന്നു. അറ്റ പലിശ മാർജിൻ (എൻ‌ഐ‌എം) 2020 ജൂണിൽ 3.69 ശതമാനമായി ഉയർന്നു. എന്നാൽ, മുൻ സാമ്പത്തിക വർഷത്തെ അവസാന പാദത്തെക്കാൾ കുറവാണിത്. മുൻ വർഷം അവസാന പാദത്തിൽ ഇത് 3.87 ശതമാനമായിരുന്നു. 

Follow Us:
Download App:
  • android
  • ios