ദില്ലി: മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 7 , 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേരത്തെ ഹ്യൂണ്ടയ്‍യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു. 

ഈ ദിവസങ്ങളിൽ പ്ളാന്റിൽ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും  കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാർ വിപണിയിൽ വലിയ തകർച്ചയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാതത്തിൽ ഉണ്ടായത്.