Asianet News MalayalamAsianet News Malayalam

രുചി സോയയെ വാങ്ങിയതിന് പിന്നാലെ ലാഭം കുത്തനെ ഉയർത്തി ബാബ രാംദേവിന്റെ പതഞ്ജലി

അടുത്ത കാലത്തായി ബാബ രാംദേവ് ഇ-കൊമേഴ്സ് രംഗത്തേക്കും പ്രവർത്തനം ശക്തിപ്പെടുത്തി. 

Patanjali increase there profit margin
Author
Mumbai, First Published Nov 16, 2020, 3:01 PM IST

മുംബൈ: പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ ലാഭം കുത്തനെ ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 21.56 ശതമാനമാണ് ലാഭത്തിലുണ്ടായ വർധനവ്. 424.72 കോടിയാണ് ലാഭം.

2018-19 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 349.37 കോടി രൂപ ലാഭമുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രവർത്തന വരുമാനം 9022.71 കോടിയായിരുന്നു. 5.86 ശതമാനം വളർച്ച നേടി. തൊട്ടുമുൻപത്തെ വർഷം 8522.68 കോടിയായിരുന്നു വരുമാനം.

കമ്പനിയുടെ ആകെ ചെലവ് 2019-20 വർഷത്തിൽ 8521 കോടിയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ രുചി സോയ കമ്പനിയെ 4350 കോടി രൂപയ്ക്ക് പതഞ്ജലി ഏറ്റെടുത്തിരുന്നു. ഇത് പതഞ്ജലിയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സഹായകരമായി. 

അടുത്ത കാലത്തായി ബാബ രാംദേവ് ഇ-കൊമേഴ്സ് രംഗത്തേക്കും പ്രവർത്തനം ശക്തിപ്പെടുത്തി. ഓർഡർ മി ആപ്പിലൂടെ സ്വദേശി ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. മെയ് മാസത്തിലാണ് ഈ ആപ്പ് പ്രവർത്തനം തുടങ്ങിയത്.

Follow Us:
Download App:
  • android
  • ios