കൊടുങ്ങല്ലൂരിൽ പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം പുതുവർഷം എല്ലാവർക്കും പുതിയ പ്രതീക്ഷകൾ നിറഞ്ഞതാവട്ടെ എന്ന ആശംസകളോടെ 'റേ ഓഫ് ഹോപ്പ്' എന്ന ആശയത്തിലുള്ള കലണ്ടറും സ്വയംവര സിൽക്ക്സ് പുറത്തിറക്കുന്നുണ്ട്.
രജത ജൂബിലി വർഷത്തിൽ പുത്തൻ പ്രതീക്ഷകളുണർത്തി സ്വയംവര സിൽക്ക്സ്. കാൽനൂറ്റാണ്ട് മുൻപ് തിരുവനന്തപുരം ആറ്റിങ്ങലിലാണ് സ്വയംവര സിൽക്ക്സ് പ്രവർത്തനം ആരംഭിക്കുന്നത്. 1995 ൽ തിരുവിതാംകൂറിൽ തുടങ്ങിയ ജൈത്രയാത്ര രണ്ടര പതിറ്റാണ്ടിനിപ്പുറം തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ പുതിയ ശാഖ ആരംഭിക്കുന്നതിൽ എത്തി നിൽക്കുകയാണ്.
പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിക്കുന്നതിനൊപ്പം പുതുവർഷം എല്ലാവർക്കും പുതിയ പ്രതീക്ഷകൾ നിറഞ്ഞതാവട്ടെ എന്ന ആശംസകളോടെ 'റേ ഓഫ് ഹോപ്പ്' എന്ന ആശയത്തിലുള്ള കലണ്ടറും സ്വയംവര സിൽക്ക്സ് പുറത്തിറക്കുന്നുണ്ട്.
മഹാമാരി ജീവിതത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയ ഒരു വർഷത്തിനു ശേഷം എത്തുന്ന പുതുവർഷം എല്ലാവരിലും പുത്തൻ പ്രതീക്ഷ നിറയ്ക്കുന്നതാവട്ടെ എന്ന ആശയം ജനങ്ങളിൽ ഉണർത്തുന്നതിനാണ് സ്വയംവര സിൽക്ക്സ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബർ 30 ന് പുറത്തിറങ്ങിയ കലണ്ടറിന്റെ ടീസർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലണ്ടറിന്റെ അൺബോക്സിങ്ങ് വരും ദിവസങ്ങളിൽ വിവിധ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിക്കും. ശോഭനയാണ് സ്വയംവര സിൽക്ക്സിൻറെ ബ്രാൻഡ് അംബാസഡർ.
രജതജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് സ്വയംവര സിൽക്ക്സ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉപഭോക്‌താക്കൾക്കായി വിവിധ ഓഫറുകളും ഉണ്ടായിരിക്കും. ഇതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിവിധ പദ്ധതികളും സ്വയംവര സിൽക്ക്സ് ഒരുക്കുന്നുണ്ട്. അതിന്റെ ആദ്യ പടിയായി സൗജന്യ ആംബുലൻസ്, സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ച് ഓരോ വാർഡിലും ഓരോ സ്ത്രീകൾക്കു വീതം തയ്യൽ മെഷീൻ എന്നിവ നൽകുന്നതാണ്.
കാഞ്ചിപുരം, ബനാറസ് തുടങ്ങി ഇന്ത്യയുടെ പരമ്പരാഗത പട്ടുവസ്ത്രങ്ങൾക്കൊപ്പം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പട്ടുവസ്ത്രങ്ങളുടെ വിശാലമായ ശ്രേണിയാണ് ഈ ആഘോഷവേളയിൽ സ്വയംവര സിൽക്ക്സ് മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ ഉപഭോക്താക്കളുടെ വ്യത്യസ്തമായ അഭിരുചികൾക്കിണങ്ങുന്ന വസ്ത്രങ്ങളുടെ കമനീയ ശേഖരവും സ്വയംവര സിൽക്ക്സ് ഒരുക്കിയിട്ടുണ്ട്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 31, 2020, 7:07 PM IST
Post your Comments