ബാറ്ററെന്ന നിലയില്‍ സമിതിന്‍റെ പേര് പലപ്പോഴും ക്രിക്കറ്റ് വൃത്തങ്ങളില്‍ സുപരിചിതമാണെങ്കിലും പേസ് ബൗളറാണെന്നത് ആരാധകര്‍ക്കും പുതിയ അറിവായിരുന്നു.

മുംബൈ: ടീം ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ആവശ്യം ബാറ്റര്‍മാരെയോ ബൗളര്‍മാരെയോ ആയിരിക്കില്ല. യഥാര്‍ത്ഥ ഓള്‍ റൗണ്ടര്‍മാരെയായിരിക്കും. അതും പേസ് ഓള്‍ റൗണ്ടറാണെങ്കില്‍ വളരെ നല്ലത്. കാരണം ഇന്ത്യയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് പേസ് ഓള്‍ റൗണ്ടറെന്ന പ്രതിഭാസം.അതുകൊണ്ടുതന്നെയാണ് ഒരു കപിൽ ദേവ് കഴിഞ്ഞാല്‍ പിന്നീട് ചൂണ്ടിക്കാട്ടാനുള്ളത് ഹാര്‍ദ്ദിക് പാണ്ഡ്യ ആകുന്നതും.

പരിക്ക് കരിയറില്‍ പലപ്പോഴും വില്ലനായിട്ടുള്ള ഹാര്‍ദ്ദിക് ഏകദിന ലോകപ്പിനിടെ പരിക്കേറ്റശേഷം ഇപ്പോഴും ഇന്ത്യൻ ടീമില്‍ മടങ്ങിയെത്തിയിട്ടില്ല. ഇതിനിടെ ഇന്ത്യയില്‍ പുതിയൊരു പേസ് ഓള്‍ റൗണ്ടറുടെ വരവറിയിക്കുകയാണ് മറ്റൊരു യുവതാരം. മറ്റാരുമല്ല, ഇന്ത്യൻ പരിശീലകനായ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ് ആണ് താന്‍ ഇന്ത്യൻ ടീമിന്‍റെ ഭാവി താരമാാണെന്ന് തെളിയിക്കുന്നത്. അടുത്തിടെ നടന്ന അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മുംബൈക്കെതിരെ കര്‍ണാടകക്കായി സമിത് പന്തെറിയുന്ന വീഡിയോ ആണ് സമൂഹമാാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യക്ക് ലീഡ്, സർഫറാസ് ഖാന് സെഞ്ചുറി നഷ്ടം, രജത് പാടീദാറിന് സെഞ്ചുറി, തിളങ്ങി ജുറെലും

ബാറ്ററെന്ന നിലയില്‍ സമിതിന്‍റെ പേര് പലപ്പോഴും ക്രിക്കറ്റ് വൃത്തങ്ങളില്‍ സുപരിചിതമാണെങ്കിലും പേസ് ബൗളറാണെന്നത് ആരാധകര്‍ക്കും പുതിയ അറിവായിരുന്നു. മുംബൈക്കെതിരെ 19 ഓവര്‍ പന്തെറിഞ്ഞ സമിത് രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. 73 റണ്‍സെടുത്ത മുംബൈുടെ ആയുഷ് സച്ചിന്‍ വാര്‍തക്, 30 റണ്‍സെടുത്ത പ്രതീക് യാദവ് എന്നിവരെയാണ് സമിത് പുറത്താക്കിയത്. പ്രതീകിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 19 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 60 റണ്‍സ് വഴങ്ങിയാണ് സമിത് രണ്ട് വിക്കറ്റെടുത്തത്. കര്‍ണാടകക്കെതിരെ മുംബൈ 380 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.

വാലറ്റത്തെ കൂട്ടുപിടിച്ച് വെടിക്കെട്ട് സെഞ്ചുറിയുമായി സച്ചിന്‍ ബേബി; ആസമിനെതിരെ കേരളം 419ന് പുറത്ത്

Scroll to load tweet…

അടുത്തിടെ മകന് കോച്ചിംഗ് കൊടുക്കാറില്ലെന്ന് രാഹുല്‍ ദ്രാവിഡ് തുറന്നു പറഞ്ഞിരുന്നു. അച്ഛന്‍റെയും കോച്ചിന്‍റെയും റോളുകള്‍ ഒരുമിച്ച് ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.അച്ഛനെന്ന നിലയില്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടോ എന്നറിയില്ലെങ്കിലും ആ റോളില്‍ താൻ സന്തുഷ്ടനാണെന്നും ദ്രാവിഡ് ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക