ചേർത്തല: താലൂക്കാശുപത്രിയിൽ ഗുളികകൾ മോഷണം പോയതായി പരാതി. ലഹരി മോചനത്തിനായി എത്തുന്നവർക്ക് നൽകുന്ന 60 ഗുളികകളാണ് മോഷ്ടിക്കപ്പെട്ടത്. ഒപി വിഭാഗത്തിന് സമീപത്തുള്ള ഒഎസ്ടി മുറിയുടെ പൂട്ട് പൊളിച്ചാണ് ഗുളികകൾ കൊണ്ടുപോയത്. സർക്കാർ സംവിധാനത്തിലൂടെ മാത്രം നൽകി വരുന്ന ഗുളികകളാണ് നഷ്ടപ്പെട്ടത്. ആശുപത്രി അധികൃതരുടെ പരാതിയെത്തുടർന്ന് ചേർത്തല പോലീസെത്തി അന്വേഷണം ആരംഭിച്ചു. 

പ്രതീകാത്മക ചിത്രം