'ശബരിമല'യിൽ നിങ്ങളുടെ നിലപാടിനെ പിന്തുണച്ചത് ആര്? എൻഡിഎയ്ക്ക് പിന്തുണയേറെ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Feb 2019, 8:32 PM IST
who supported your stand in sabarimala nda garners support asianet news az opinion poll 2019
Highlights

നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രശ്നം തന്നെയാകും ചൂടേറിയ ചർച്ചയെന്നും വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകമെന്നും വ്യക്തമാക്കുന്നതായിരുന്നു ഞങ്ങളുടെ സർവേ ഫലങ്ങൾ.

ശബരിമലയിൽ ആചാരത്തെ ബഹുമാനിക്കണമെന്നാണ് ഭൂരിഭാഗം പേരും ‍ലോക്‍സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ട് മുൻപ് ഏഷ്യാനെറ്റ് ന്യൂസ് AZ റിസര്‍ച്ച് പാര്‍ട്നേഴ്സുമായി ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയമണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ ബഹുഭൂരിപക്ഷം പേരുടെയും നിലപാടിനൊപ്പം നിന്നത് എൻഡിഎയാണെന്നാണ് സർവേഫലം. 

41% പേരും എൻഡിഎ ഒപ്പം നിന്നെന്ന് വ്യക്തമാക്കി. ആദ്യം നിലപാടിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും സ്ത്രീപ്രവേശനവിധി വന്ന് ഒരു ദിവസത്തിനകം ബിജെപി എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സർവേയിൽ തിരിച്ചടി യുഡിഎഫിനാണ്. പ്രശ്നത്തിൽ നിങ്ങളുടെ നിലപാടിനൊപ്പം നിന്ന മുന്നണി ഏതെന്ന ചോദ്യത്തിന് യുഡിഎഫിനും എൽഡിഎഫിനും ഒരേ പിന്തുണയാണ് കിട്ടിയതെന്നതാണ് കൗതുകകരം. ആദ്യദിവസങ്ങളിൽ വിശ്വാസികളുടെ പ്രക്ഷോഭത്തിനൊപ്പം രാഷ്ട്രീയബാനർ ഉയർത്തി നിൽക്കേണ്ടെന്ന് തീരുമാനിച്ച യുഡിഎഫിന് പിന്തുണ കുറവാണ്. 25 ശതമാനം പേർ മാത്രമാണ് യുഡിഎഫ് സ്വന്തം നിലപാടിനൊപ്പം നിന്നെന്ന് രേഖപ്പെടുത്തിയത്.

എൽഡിഎഫിനും അതേ ശതമാനം പേരുടെ പിന്തുണയാണ്. ശബരിമല പ്രശ്നത്തിൽ സ്വന്തം നിലപാടിനൊപ്പം നിന്നത് എൽഡിഎഫാണെന്ന് 25 ശതമാനം പേർ പറഞ്ഞു. ആരാണ് സ്വന്തം നിലപാടിനൊപ്പം നിന്നതെന്ന് അറിയില്ലെന്നായിരുന്നു 9 ശതമാനം പേരും പറഞ്ഞത്. 

സർവേഫലം ചുവടെ:

loader