Asianet News MalayalamAsianet News Malayalam

ബാലുശേരിയില്‍ യു.സി.രാമന്റെ ബാലറ്റ് പേപ്പറിലെ പേര് മാറ്റില്ല

Won't change U.C.Raman's name in Ballot paper
Author
Balussery, First Published May 12, 2016, 3:46 PM IST

കോഴിക്കോട്: ബാലുശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി യു.സി രാമന്‍റെ ബാലറ്റ് പേപ്പറിലെ പേര് മാറ്റില്ല. തെറ്റായി അച്ചടിച്ചതായുള്ള പരാതി വരണാധികാരി തള്ളിയിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ ബഹളം വെച്ചെങ്കിലും ബാലറ്റ് പേപ്പറില്‍ അച്ചടിച്ച പേര് മാറ്റാനാവില്ലെന്ന് വരണാധികാരി അറിയിച്ചു.

ബാലറ്റ് പേപ്പറില്‍ യു.സി.രാമന്‍ എന്നതിന് പകരം യു.സി രാമന്‍ പടനിലം എന്നാണ് അച്ചടിച്ചിരിക്കുന്നത്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നായിരുന്നു യുഡിഎഫിന്‍റെ പരാതി. തുടര്‍ന്ന് ബാലുശേരി മണ്ഡലത്തിലെ ബാലറ്റ് പേപ്പര്‍ സീല്‍ ചെയ്യുന്ന നടപടി യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ രാമന്‍ തച്ചംപൊയില്‍ മീത്തല്‍ എന്ന അപരനും മത്സരരംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ യു.സി രാമന്‍ എന്ന പേരേ അംഗീകരിക്കൂവെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ പരാതി.

ബാലുശേരി മണ്ഡലത്തിലെ വരണാധികാരി കെ.ഹിമയുമായി യുഡിഫ് നേതാക്കള്‍ പ്രശ്നം ചര്‍ച്ചചെയ്തു. എന്നാല്‍ ബാലറ്റ് പേപ്പറില്‍ നിന്ന് പേര് മാറ്റാന്‍ കഴിയില്ലെന്ന്  വരണാധികാരി അറിയിച്ചു. യു.സി രാമനുമായി ആലോചിച്ചാണ് ബാലറ്റില്‍ പേര് ചേര്‍ത്തതെന്നും അവര്‍ വിശദീകരിച്ചു.

ബാലറ്റ് പേപ്പറില്‍ ബാലുശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടി ചിരിക്കുന്ന ഫോട്ടോയാണ് അച്ചടിച്ചിരിക്കുന്നത്. ഇത് ചട്ടലംഘനമാണെന്നും യുഡിഎഫ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇതും മാറ്റാനാവില്ലെന്ന് വരണാധികാരി അറിയിച്ചു.

Follow Us:
Download App:
  • android
  • ios