Katrina Kaif- Vicky Kaushal Wedding Live : കത്രീന കൈഫ്, വിക്കി കൗശല്‍ വിവാഹം നാളെ, അവസാനവട്ട തയ്യാറെടുപ്പുകള്‍

katrina kaif vicky kaushal wedding live updates

പ്രമുഖ ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും നാളെ വിവാഹിതരാവും. രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട്ട് ബര്‍വാന സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ ആഘോഷപൂര്‍വ്വമാണ് വിവാഹ ചടങ്ങുകള്‍. മെഹെന്ദി, സംഗീത് ചടങ്ങുകളോടെ ആരംഭിക്കുന്ന ആഘോഷങ്ങള്‍ വിവാഹദിനത്തിലേക്ക് നീളും. വിവാഹം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ വായിക്കാം.

11:27 PM IST

അതിഥികൾക്കൊപ്പം ഹൽദി ആഷോഷിച്ച് കത്രീനയും വിക്കിയും

കത്രീനയുടെയും വിക്കിയുടെയും ഹൽദി ചടങ്ങ് നടന്നു. ഇരുപതോളം അതിഥികളായിരുന്നു ചടങ്ങിൽ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹൽദി ചടങ്ങ് പൂർത്തിയാക്കിയ ശേഷം അതിഥികൾക്ക് വിഭവസമൃദ്ധമായ ഭഷണവും ഒരുക്കിയിരുന്നു. 

6:27 PM IST

അതിഥികൾക്ക് വിവിധ തരം മധുരപലഹാരങ്ങൾ

രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടിൽ നടക്കുന്ന വിക്കി കൗശൽ കത്രീന കൈഫ് താരങ്ങളുടെ വിവാഹത്തിന് വിവിധ തരം പലഹാരങ്ങളും. ജന്ത ജോധ്പൂർ എന്ന കടയിൽ നിന്നുമാണ് പത്ത് തരം പലഹാരങ്ങൾ അതിഥികൾക്കായി ഒരുങ്ങുന്നത്. സമൂസ പോലുള്ള ഉപ്പുരസമുള്ള സ്നാക്സുകളും പ്രാദേശിക വിഭവമായ മാവാ കച്ചോറികളും വിവാഹ ആഘോഷങ്ങൾക്കായി വിതരണം ചെയ്തിട്ടുണ്ട്.

6:17 PM IST

വിക്കിയേക്കാൾ പ്രായമേറിയ കത്രീന; താരങ്ങളെ അഭിനന്ദിച്ച് കങ്കണ

നാളെ വിവാഹിതരാകാൻ പോകുന്ന വിക്കി കൗശലിനും കത്രീന കൈഫിനും ആശംസകളുമായി നടി കങ്കണ റണൗട്ട്. ജീവിത വിജയം കൈവരിച്ച സമ്പന്നരായ പുരുഷന്മാർ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന കഥകൾ ധാരാളം കേട്ടിട്ടുണ്ടെന്നു പറഞ്ഞാണ് കങ്കണ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി ആരംഭിക്കുന്നത്. ഭർത്താവിനേക്കാൾ വിജയം വരിച്ച ഭാര്യ എന്നത് പ്രധാന പ്രശ്നമായാണ് കണ്ടിരുന്നത്. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് തന്നേക്കാൾ ഇളയ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് സാധ്യമല്ലായിരുന്നു. സമ്പന്നായ ജീവിതവിജയം കൈവരിച്ച ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ മുൻനിര സ്ത്രീകൾ സെക്സിസ്റ്റ് ചട്ടങ്ങളെ തകർക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്ന് കങ്കണ കുറിച്ചു. 

5:15 PM IST

'വിക്കിപീഡി'യയില്‍ കത്രീന കൈഫിന് വിക്കി കൗശല്‍ പങ്കാളിയായി

വിക്കി കൗശലും കത്രീന കൈഫും നാളെയാണ് വിവാഹിതരാകുക. ഇന്നോളമുള്ള ബോളിവുഡ് വിവാഹങ്ങളില്‍ വെച്ച് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറുകയാണ് ഇവരുടേത്. ഒട്ടേറെ വിശേഷങ്ങളാണ് വിവാഹം സംബന്ധിച്ച് വരുന്നത്. വിക്കി  കൗശലും കത്രീന കൈഫും വിവാഹിതരായെന്നാണ് 'വിക്കിപീഡിയ'യില്‍ കാണുന്നത്.  പങ്കാളിയുടെ പേരായി വിക്കി കൗശലിന്റെ പേജില്‍ കത്രീന കൈഫെന്നും തിരിച്ച് കത്രീനയുടെ പേജില്‍ വിക്കി കൗശലെന്നും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 'വിക്കിപീഡിയ'യില്‍ ആരാധകരില്‍ ആരെങ്കിലും എഡിറ്റ് ചെയ്‍ത് ചേര്‍ത്തതാകണം ഇങ്ങനെ. എന്തായാലും വിക്കി  കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ആഘോഷമായി മാറുകയാണ്.

3:15 PM IST

വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹത്തിന് ഒരുങ്ങി സിക്സ് സെൻസെസ് റിസോര്‍ട്ട്

ബോളിവുഡ് ചര്‍ച്ച ചെയ്യുന്ന വിവാഹമായി മാറിയിരിക്കുകയാണ് വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും.  നാളെ നടക്കുന്ന വിവാഹത്തിന്റെ വേദിരാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടാണ്. വലിയ ആഘോഷപൂര്‍വമാണ് വിവാഹ തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. വിക്കികൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹ വേദിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.
 
1:55 PM IST

വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് രണ്ട് ഹല്‍ദി ചടങ്ങുകള്‍

\വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് രണ്ട് ഹല്‍ദി ചടങ്ങുകളെന്ന് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും  വെവ്വേറെ ആചാരപ്രകാരമാണ് ഹല്‍ദി ചടങ്ങുകള്‍ നടക്കുക. എന്തായാലും വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം കെങ്കേമമാകുമെന്നാണ് റിപ്പോര്‍ട്ട്. അതിഥികള്‍ എല്ലാം വിവാഹ വേദിയിലേക്ക് എത്തിത്തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

1:35 PM IST

വിക്കി കൗശലിന്റെ ഒരേയൊരു ആശംസ ഇതുമാത്രം

ബോളിവുഡിലെ താരങ്ങള്‍ സാധാരണ പ്രണയം സാമൂഹ്യമാധ്യമങ്ങളില്‍ തുറന്നുപറയാറുണ്ട്. വിശേഷ ദിവസങ്ങളില്‍ താരങ്ങള്‍ പരസ്‍പരം ആശംസകള്‍ നേരാറുള്ളത് പതിവാണ്. വിക്കി കൗശലും കത്രീന കൈഫും ഇതില്‍ നിന്നൊക്കെ വ്യത്യസ്‍തരാണ്. ഇൻസ്റ്റാഗ്രാമില്‍ ഇതുവരെ വിക്കി കൗശല്‍ കത്രീന കൈഫിന് ആശംസകള്‍ നേര്‍ന്നതില്‍ ഏറ്റവും ഒടുവില്‍ കാണാവുന്നത് 2019ല്‍ ഒരു ബ്രാൻഡിനെ കുറിച്ചുള്ള പോസ്റ്റ് മാത്രമുള്ളതാണ്.

1:05 PM IST

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി 'വിവാഹ ക്ഷണക്കത്ത്'

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളില്‍ മുഴുവന്‍ ദിവസങ്ങളായി ട്രെന്‍ഡിംഗ് ടോപ്പിക്ക് ആണ് കത്രീന, വിക്കി വിവാഹം. താര വിവാഹത്തിന്‍റെ ക്ഷണക്കത്ത് എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാല്‍ കത്ത് ഇതുതന്നെയാണെന്ന് കത്രീനയുടെയോ വിക്കിയുടെയോ അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. 

12:05 PM IST

കത്രീന കൈഫ് വിവാഹ ആഘോഷത്തിന് 20 കിലോ 'ഓർഗാനിക് മെഹന്തി'

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ ആഘോഷങ്ങൾക്ക് വധുവിനും അതിഥികള്‍ക്കും രാജസ്ഥാനിലെ പാലി ജില്ലയിലെ സോജത്ത് പട്ടണത്തിൽ നിന്ന് ഏകദേശം 20 കിലോഗ്രാം 'ഓർഗാനിക് മെഹന്തി' പൊടി സൗജന്യമായിഎത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

11:19 AM IST

ഹല്‍ദി ചടങ്ങ് ഇന്ന്?

ബോളിവുഡില്‍ ഇത്രയും ആഘോഷപൂര്‍വ്വം നടക്കുന്ന ഒരു താരവിവാഹം അടുത്തകാലത്ത് ഉണ്ടായിട്ടില്ല. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ ഇന്നലെ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായി ഹല്‍ദി ചടങ്ങ് ഇന്ന് നടക്കുമെന്നാണ് കരുതപ്പെടുന്നത്. 

11:15 AM IST

വിവാഹത്തിന് ശേഷവും സിനിമാ സെറ്റുകളിലേക്ക്

വിവാഹത്തിനു ശേഷം ഹണിമൂണ്‍ ഒഴിവാക്കി സിനിമാചിത്രീകരണങ്ങളിലേക്ക് കടക്കാനാണ് ഇരുവരുടെയും തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമകള്‍ സംബന്ധിച്ചുള്ള കമ്മിറ്റ്മെന്‍റുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് കത്രീന ആദ്യം പൂര്‍ത്തിയാക്കുക. ദിനേശ് വിജന്‍ ചിത്രമാണ് വിക്കി കൗശലിന് പൂര്‍ത്തിയാക്കാനുള്ളത്.

11:09 AM IST

മൊബൈല്‍ ഫോണിന് ചടങ്ങുകളില്‍ വിലക്ക്

കത്രീനയുടെയും വിക്കിയുടെയും ഏറ്റവുമടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് വിവാഹത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹത്തിന് എത്തിയ പല താരങ്ങളുടെയും ചിത്രങ്ങള്‍ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിഥികളെ സ്വാഗതം ചെയ്‍തുകൊണ്ടുള്ള കത്തിലെ ഒരു പ്രധാന അഭ്യര്‍ഥന വിവാഹ ചടങ്ങുകളിലേക്ക് മൊബൈല്‍ ഫോണ്‍ കൂടെ കരുതരുത് എന്നതാണ്. വരുമ്പോള്‍ താമസിക്കുന്ന മുറികളില്‍ തന്നെ ഫോണ്‍ വച്ചിട്ടുവരണമെന്നാണ് അഭ്യര്‍ഥന. വിവാഹ ചിത്രങ്ങള്‍ അനൗദ്യോഗികമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഒഴിവാക്കാനാണിത്.

11:31 PM IST:

കത്രീനയുടെയും വിക്കിയുടെയും ഹൽദി ചടങ്ങ് നടന്നു. ഇരുപതോളം അതിഥികളായിരുന്നു ചടങ്ങിൽ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഹൽദി ചടങ്ങ് പൂർത്തിയാക്കിയ ശേഷം അതിഥികൾക്ക് വിഭവസമൃദ്ധമായ ഭഷണവും ഒരുക്കിയിരുന്നു. 

6:30 PM IST:

രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടിൽ നടക്കുന്ന വിക്കി കൗശൽ കത്രീന കൈഫ് താരങ്ങളുടെ വിവാഹത്തിന് വിവിധ തരം പലഹാരങ്ങളും. ജന്ത ജോധ്പൂർ എന്ന കടയിൽ നിന്നുമാണ് പത്ത് തരം പലഹാരങ്ങൾ അതിഥികൾക്കായി ഒരുങ്ങുന്നത്. സമൂസ പോലുള്ള ഉപ്പുരസമുള്ള സ്നാക്സുകളും പ്രാദേശിക വിഭവമായ മാവാ കച്ചോറികളും വിവാഹ ആഘോഷങ്ങൾക്കായി വിതരണം ചെയ്തിട്ടുണ്ട്.

6:21 PM IST:

നാളെ വിവാഹിതരാകാൻ പോകുന്ന വിക്കി കൗശലിനും കത്രീന കൈഫിനും ആശംസകളുമായി നടി കങ്കണ റണൗട്ട്. ജീവിത വിജയം കൈവരിച്ച സമ്പന്നരായ പുരുഷന്മാർ ചെറുപ്പക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്ന കഥകൾ ധാരാളം കേട്ടിട്ടുണ്ടെന്നു പറഞ്ഞാണ് കങ്കണ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി ആരംഭിക്കുന്നത്. ഭർത്താവിനേക്കാൾ വിജയം വരിച്ച ഭാര്യ എന്നത് പ്രധാന പ്രശ്നമായാണ് കണ്ടിരുന്നത്. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്ക് തന്നേക്കാൾ ഇളയ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് സാധ്യമല്ലായിരുന്നു. സമ്പന്നായ ജീവിതവിജയം കൈവരിച്ച ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിലെ മുൻനിര സ്ത്രീകൾ സെക്സിസ്റ്റ് ചട്ടങ്ങളെ തകർക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട് എന്ന് കങ്കണ കുറിച്ചു. 

5:15 PM IST:

വിക്കി കൗശലും കത്രീന കൈഫും നാളെയാണ് വിവാഹിതരാകുക. ഇന്നോളമുള്ള ബോളിവുഡ് വിവാഹങ്ങളില്‍ വെച്ച് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറുകയാണ് ഇവരുടേത്. ഒട്ടേറെ വിശേഷങ്ങളാണ് വിവാഹം സംബന്ധിച്ച് വരുന്നത്. വിക്കി  കൗശലും കത്രീന കൈഫും വിവാഹിതരായെന്നാണ് 'വിക്കിപീഡിയ'യില്‍ കാണുന്നത്.  പങ്കാളിയുടെ പേരായി വിക്കി കൗശലിന്റെ പേജില്‍ കത്രീന കൈഫെന്നും തിരിച്ച് കത്രീനയുടെ പേജില്‍ വിക്കി കൗശലെന്നും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 'വിക്കിപീഡിയ'യില്‍ ആരാധകരില്‍ ആരെങ്കിലും എഡിറ്റ് ചെയ്‍ത് ചേര്‍ത്തതാകണം ഇങ്ങനെ. എന്തായാലും വിക്കി  കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ആഘോഷമായി മാറുകയാണ്.

3:15 PM IST:

ബോളിവുഡ് ചര്‍ച്ച ചെയ്യുന്ന വിവാഹമായി മാറിയിരിക്കുകയാണ് വിക്കി കൗശലിന്റേയും കത്രീന കൈഫിന്റേയും.  നാളെ നടക്കുന്ന വിവാഹത്തിന്റെ വേദിരാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടാണ്. വലിയ ആഘോഷപൂര്‍വമാണ് വിവാഹ തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. വിക്കികൗശലിന്റേയും കത്രീന കൈഫിന്റേയും വിവാഹ വേദിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ ചര്‍ച്ചയായിരുന്നു.
 
1:55 PM IST:

\വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് രണ്ട് ഹല്‍ദി ചടങ്ങുകളെന്ന് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും  വെവ്വേറെ ആചാരപ്രകാരമാണ് ഹല്‍ദി ചടങ്ങുകള്‍ നടക്കുക. എന്തായാലും വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം കെങ്കേമമാകുമെന്നാണ് റിപ്പോര്‍ട്ട്. അതിഥികള്‍ എല്ലാം വിവാഹ വേദിയിലേക്ക് എത്തിത്തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

1:37 PM IST:

ബോളിവുഡിലെ താരങ്ങള്‍ സാധാരണ പ്രണയം സാമൂഹ്യമാധ്യമങ്ങളില്‍ തുറന്നുപറയാറുണ്ട്. വിശേഷ ദിവസങ്ങളില്‍ താരങ്ങള്‍ പരസ്‍പരം ആശംസകള്‍ നേരാറുള്ളത് പതിവാണ്. വിക്കി കൗശലും കത്രീന കൈഫും ഇതില്‍ നിന്നൊക്കെ വ്യത്യസ്‍തരാണ്. ഇൻസ്റ്റാഗ്രാമില്‍ ഇതുവരെ വിക്കി കൗശല്‍ കത്രീന കൈഫിന് ആശംസകള്‍ നേര്‍ന്നതില്‍ ഏറ്റവും ഒടുവില്‍ കാണാവുന്നത് 2019ല്‍ ഒരു ബ്രാൻഡിനെ കുറിച്ചുള്ള പോസ്റ്റ് മാത്രമുള്ളതാണ്.

1:05 PM IST:

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളില്‍ മുഴുവന്‍ ദിവസങ്ങളായി ട്രെന്‍ഡിംഗ് ടോപ്പിക്ക് ആണ് കത്രീന, വിക്കി വിവാഹം. താര വിവാഹത്തിന്‍റെ ക്ഷണക്കത്ത് എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാല്‍ കത്ത് ഇതുതന്നെയാണെന്ന് കത്രീനയുടെയോ വിക്കിയുടെയോ അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. 

12:05 PM IST:

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ ആഘോഷങ്ങൾക്ക് വധുവിനും അതിഥികള്‍ക്കും രാജസ്ഥാനിലെ പാലി ജില്ലയിലെ സോജത്ത് പട്ടണത്തിൽ നിന്ന് ഏകദേശം 20 കിലോഗ്രാം 'ഓർഗാനിക് മെഹന്തി' പൊടി സൗജന്യമായിഎത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

11:19 AM IST:

ബോളിവുഡില്‍ ഇത്രയും ആഘോഷപൂര്‍വ്വം നടക്കുന്ന ഒരു താരവിവാഹം അടുത്തകാലത്ത് ഉണ്ടായിട്ടില്ല. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ ഇന്നലെ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായി ഹല്‍ദി ചടങ്ങ് ഇന്ന് നടക്കുമെന്നാണ് കരുതപ്പെടുന്നത്. 

11:16 AM IST:

വിവാഹത്തിനു ശേഷം ഹണിമൂണ്‍ ഒഴിവാക്കി സിനിമാചിത്രീകരണങ്ങളിലേക്ക് കടക്കാനാണ് ഇരുവരുടെയും തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമകള്‍ സംബന്ധിച്ചുള്ള കമ്മിറ്റ്മെന്‍റുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് കത്രീന ആദ്യം പൂര്‍ത്തിയാക്കുക. ദിനേശ് വിജന്‍ ചിത്രമാണ് വിക്കി കൗശലിന് പൂര്‍ത്തിയാക്കാനുള്ളത്.

11:09 AM IST: