പോലീസ് കസ്റ്റഡിയിൽ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. 

മുംബൈ: നടൻ സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രതിയായിരുന്ന അനുജ് തപന്റെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുജിന്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച ബന്ധുക്കൾ ഹർജി നൽകിയതിന് പിന്നാലെ മൃതദേഹവുമായി പഞ്ചാബിലേക്ക് മടങ്ങി. പോലീസ് കസ്റ്റഡിയിൽ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ തപൻ തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. 

YouTube video player