ബുധനാഴ്ച രാത്രിയിലാണ് ഭക്ഷണം കഴിക്കാൻ സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ വ്യോനസേനാംഗങ്ങള്‍ മർദ്ദിച്ചത്. ഇവർക്കെതിരെ പേട്ട പൊലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരം: ചാക്കയിലെ ഹോട്ടലിൽ കയറി സംഘർഷം സൃഷ്ടിച്ച വ്യോമസേന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം. ദക്ഷിണ വ്യോമസേന ആസ്ഥാനമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെ ഗൗരവത്തോടെ കാണുന്നതായി ദക്ഷിണ വ്യോമസേന ആസ്ഥാനം അറിയിച്ചു. കുറ്റക്കാരാണെങ്കിൽ നടപടിയുണ്ടാകുമെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു. ബുധനാഴ്ച രാത്രിയിലാണ് ഭക്ഷണം കഴിക്കാൻ സീറ്റ് കിട്ടിയില്ലെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ വ്യോനസേനാംഗങ്ങള്‍ മർദ്ദിച്ചത്. ഇവർക്കെതിരെ പേട്ട പൊലീസ് കേസെടുത്തിരുന്നു.
Read More... മുത്തച്ഛൻ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകരയിൽ
