Asianet News MalayalamAsianet News Malayalam

Vijay: 'മാസ്റ്റര്‍' സെല്‍ഫിയ്ക്ക് പിന്നാലെ വീണ്ടും വിജയ്; 2021ലെ ഏറ്റവും ഹിറ്റ് താരത്തിന്റെ ഈ ട്വീറ്റ്

ആരാധകരുമൊത്തുള്ള വിജയിയുടെ സെല്‍ഫിയാണ് 2020ൽ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്.

Vijay Beast Update Most Liked and Retweeted Tweet from Film Industry in India
Author
Chennai, First Published Dec 9, 2021, 3:58 PM IST

ന്ത്യന്‍ സിനിമയില്‍ ഈ വർഷം ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതുമായ ട്വീറ്റ്(Tweet) ഏതാണെന്ന് വെളിപ്പെടുത്തി ട്വിറ്റർ. തെന്നിന്ത്യന്‍ താരം വിജയിയുടെ(Vijay) ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും. തന്റെ പുതിയ ചിത്രമായ ‘ബീസ്റ്റി’ന്റെ(Beast) ഫസ്റ്റ് ലുക്ക് പങ്കുവച്ചു കൊണ്ടുള്ള നടന്റെ ട്വീറ്റ് ആണിത്. 

ജൂണിലായിരുന്നു വിജയ് ഈ ട്വീറ്റ് ഷെയര്‍  ചെയ്തത്. പോസ്റ്റിന് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ട്വിറ്റർ പറയുന്നു. കഴിഞ്ഞ വർഷവും വിജയിയുടെ ട്വീറ്റ് തന്നെയായിരുന്നു ഒന്നാമതെത്തിയത്. 

ആരാധകരുമൊത്തുള്ള വിജയിയുടെ സെല്‍ഫിയാണ് 2020ൽ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്.
രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ദളപതിയുടെ ഈ സെൽഫിക്ക് ലഭിച്ചിരുന്നത്. മാസ്റ്ററിന്റെ നെയ്‌വേലി സെറ്റിൽ നിന്ന് 2020 ഫെബ്രുവരിയിലാണ് വിജയ് സെൽഫി പോസ്റ്റ് ചെയ്തത്. ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളൊരു സെൽഫി എന്നതിനപ്പുറം 30 ദശലക്ഷം ഫോളോവേഴ്സ് ഉള്ള തന്റെ ട്വിറ്ററിൽ ഒരു പ്രസ്താവന എന്ന തരത്തിൽ കൂടി ആയിരു്നു വിജയ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios