'2004 മാര്‍ച്ച് 31അതിരാവിലെയാണ് ദിവ്യയെ ഞാന്‍ പ്രൊപ്പോസ് ചെയ്തത്'

ലയാളികള്‍ക്ക് മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് വിനീത് ശ്രീനിവാസന്‍. നടനും സംവിധായകനും തിരക്കഥാകൃത്തും പാട്ടുകാരനും എങ്ങനെ വിശേഷിപ്പിക്കണമെന്ന് ഓരോ സൃഷ്ടികളും സംശയം പറയുന്ന കലാകാരനാണ് അദ്ദേഹം. 
എട്ടു വര്‍ഷം നീണ്ട പ്രണയത്തിലൊടുവിലാണ് വിനീത് ക്ലാസ്മേറ്റായിരുന്ന ദിവ്യയെ വിവാഹം ചെയ്തത്. 2012ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ 14 വര്‍ഷമായി തുടരുന്ന പ്രണയബന്ധത്തിന്‍റെ കഥ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. 2004 മാര്‍ച്ചില്‍ പ്രണയാഭ്യര്‍ഥന നടത്തിയതു മുതല്‍ ഇതുവരെ എന്തായിരുന്നു തന്‍റെ ജീവിതമെന്ന് വിനീത് ഇന്സ്റ്റഗ്രമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'2004 മാര്‍ച്ച് 31അതിരാവിലെ ഫോണ്‍ വഴിയാണ് ദിവ്യയെ ഞാന്‍ പ്രൊപ്പോസ് ചെയ്തത്. അതേ ദിവസം കോളജില്‍ എത്തിയ ഞങ്ങള്‍ പകുതി ദിവസത്തെ ക്ലാസ് കട്ട് ചെയ്ത് ഒരു ഷെയര്‍ ഓട്ടോ വിളിച്ച് കാരപ്പാക്കത്തു നിന്ന് അഡയാര്‍ വരെയും അവിടെ നിന്ന് 23സി ബസില്‍ സ്പെന്‍സര്‍ പ്ലാസയിലേക്കും പോയി. അതായിരുന്നു ആദ്യമായി ഞങ്ങളുടെ ഒരുമിച്ചുള്ള യാത്ര. അന്നുമുതല്‍ ഇന്നുവരെ ഒരു നീണ്ട യാത്രയാണ്. 

ദിവ്യയെ കുറിച്ച്, 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് എന്ത് എന്ത് തോന്നിയോ അത് കൂടുതല്‍ അര്‍ഥവത്തും ആദരവുള്ളതുമായ ബന്ധമായി പരിണമിച്ചു. അന്ന് എനിക്ക് 19 വയസായിരുന്നു. ഒരു പ്രണയം എളുപ്പമാകുന്ന കാലം. പക്ഷെ ഇന്ന് കഴിഞ്ഞുപോയ വര്‍ഷങ്ങളിലെ ചിലതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായി കാണുന്നത്. അതുപോലെ, ഒമ്പത് മാസം പ്രായമുള്ള എന്‍റെ മകന്‍ ഇന്ന് രാവിലെ എഴുന്നേല്‍ക്കുന്നു. അതെ 19ാമത്തെ വയസില്‍ ഞാന്‍ കണ്ടുമുട്ടിയത് ശരിയാ വ്യക്തിയൊയയിരുന്നു. ലോകത്തിന്‍റെ ഗൂഢാലോചനയ്ക്ക് ഞാന്‍ നന്ദി പറയുന്നു...'

View post on Instagram