Asianet News MalayalamAsianet News Malayalam

ആരാധകര്‍ അതിരുവിട്ടു; ക്രൊയേഷ്യക്ക് പിഴ

Euro 2016: Croatia fined foe fans behaviour
Author
Paris, First Published Jun 21, 2016, 1:46 AM IST

പാരീസ്: ചെക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനിടെ ആരാധകർ അതിരുവിട്ടതിന് ക്രോയേഷ്യക്ക് യുവേഫ പിഴചുമത്തി. 77 ലക്ഷം രൂപയാണ് പിഴ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ക്രോയേഷ്യൻ ആരാധകർ ഗ്രൗണ്ടിലേക്ക്  തീപ്പന്തം എറിയുകയായിരുന്നു. ഇതോടെ കളി അൽപനേരം നിർത്തിവച്ചു.

ഗാലറികളിൽ ഏറ്റുമുട്ടലുമുണ്ടായി. പ്രശ്നമുണ്ടാക്കിയവർക്ക് ഇനിയുള്ള കളികൾക്ക് ടിക്കറ്റ് നൽകരുതെന്നും യുവേഫ നിർദേശിച്ചു. മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

രണ്ട് ഗോള്‍ ലീഡില്‍ ക്രൊയേഷ്യ വിജയമുറപ്പിച്ചിരിക്കെയായിരുന്നു ആരാധകരുടെ ആവേശം അതിരുവിട്ടത്. ഇതോടെ ക്രൊയേഷ്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയും തുലാസിലായി. എന്നാല്‍ രണ്ടാം തോല്‍വിയോടെ ടൂര്‍ണമെന്റിന് പുറത്തേക്കെന്നുറപ്പിച്ച ചെക്ക് ആകട്ടെ സമനിലയോടെ ടൂര്‍ണമെന്റില്‍ ജീവന്‍ നിലനിര്‍ത്തുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios