Asianet News MalayalamAsianet News Malayalam

യൂറോയിലെ ഗോളടിയില്‍ റൊണോ റെക്കോര്‍ഡിനൊപ്പം

Cristiano Ronaldo equals Michel Platini's Euros goal-scoring record
Author
Paris, First Published Jul 7, 2016, 1:29 PM IST

പാരീസ്: യൂറോ കപ്പിലെ ഗോള്‍വേട്ടയില്‍ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. സെമിയിൽ വെയില്‍സിനെതിരെ നേടിയ ഗോളോടെ യൂറോകപ്പില്‍ റൊണള്‍ഡോയുടെ ഗോള്‍ സമ്പാദ്യം ഒമ്പത് ആയി. കഴിഞ്ഞ ആഴ്ച നാല് യൂറോ കപ്പുകളിൽ ഗോള്‍ നേടുന്ന ആദ്യ താരമെന്ന
റെക്കോര്‍ഡും റൊണാള്‍ഡൊ സ്വന്തമാക്കിയിരുന്നു.

2004, 2008, 2012 യൂറോ കപ്പുകളിലാണ് പോര്‍ച്ചുഗീസ് താരം ഇതിമുന്‍പ് ഗോള്‍ നേടിയത്. യൂറോ കപ്പില്‍ റൊണാള്‍ഡോയുടെ ഇരുപതാമത്തെ മത്സരമായിരുന്നു വെയില്‍നെതിരായ സെമി പോരാട്ടം. എന്നാല്‍ റെക്കോഡുകളല്ല ടീമിന്റെ  ജയമാണ് പ്രധാനമെന്ന് റൊണാള്‍ഡോ മത്സരശേഷം പറഞ്ഞു. രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇനിയും അത് തുടരും. എന്നാല്‍ റെക്കോഡുകളേക്കാള്‍ പ്രധാനം ടീമിന് ജയം സമ്മാനിക്കുകയാണ്. രാജ്യത്തിനായി വലിയ നേട്ടങ്ങള്‍സ്വന്തമാക്കുന്നത് പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്. യൂറോ കപ്പ് ജയിച്ച് ഇത്തവണ വലിയ നേട്ടം സ്വന്തമാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

Follow Us:
Download App:
  • android
  • ios