Asianet News MalayalamAsianet News Malayalam

രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും ഈ എട്ട് ഭക്ഷണങ്ങള്‍...

പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഉറക്കത്തിന് സഹായിക്കും. അത്തരത്തില്‍ രാത്രി നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം... 
 

foods to help improve quality of Sleep
Author
First Published Apr 2, 2024, 7:19 PM IST

ശരീരത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഉറക്കം അനിവാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. കാരണം കണ്ടെത്തി പരിഹാരം തേടുക ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഉറക്കത്തിന് സഹായിക്കും. അത്തരത്തില്‍ രാത്രി നല്ല ഉറക്കം കിട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

കിവിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെറാടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ  അടങ്ങിയ കിവി  ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ രാത്രി രണ്ട് കിവി കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും. 

മൂന്ന്... 

ചെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

നാല്... 

വാഴപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം രാത്രി കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

അഞ്ച്... 

സാല്‍മണ്‍ ഫിഷ് ആണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും. 

ആറ്... 

ഓട്സ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മെലാറ്റോനിൻ അടങ്ങിയ ഓട്സ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

ഏഴ്... 

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മറ്റൊരു നല്ല ഉറവിടമാണ് വാള്‍നട്സ്. കൂടാതെ, ഇവയിൽ മെലാറ്റോനിൻ, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വാള്‍നട്സ് കഴിക്കുന്നതും രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

എട്ട്...  

ചീരയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവയും രാത്രി ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

Also read: വെളുത്ത രക്താണുക്കൾ അഥവാ വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും ഈ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo


 

Follow Us:
Download App:
  • android
  • ios