ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എങ്കിലും നമ്മുടെ ബജറ്റ് നോക്കിയായിരിക്കും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്.  പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച ഒരു വര്‍ഷമായിരുന്നു 2019 എന്നുവേണം ഈ റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കാന്‍. ബാഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റെസ്റ്റോറന്‍റുകളില്‍ പോയി ഭക്ഷണം കഴിച്ചത്.

അതില്‍ ഒരാള്‍ ഒറ്റയ്ക്ക് അടച്ച ഏറ്റവും കൂടിയ ബില്‍ 2,76,988 രൂപയാണ്. റെസ്റ്റോറന്‍റ്  സൊലൂഷന്‍ കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ മണിക്കൂറില്‍ 4566 സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാറുണ്ടെന്നും കണക്കുകള്‍ പറയുന്നു. 

ശരാശരി ഓരോ ബില്ലിന്‍റെയും തുക 1600 ആണെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ ശരാശരി തുക 300 ആണത്രേ.