ചാണകം ഉപയോഗിച്ചും വരയ്ക്കാമെന്ന് ജര്‍മ്മനിയില്‍ നിന്നൊരു ചിത്രകാരന്‍

First Published Feb 27, 2021, 3:47 PM IST

വെര്‍നെര്‍ ഹാള്‍ ഒരു ആര്‍ട്ടിസ്റ്റാണ്. പക്ഷേ, അദ്ദേഹം വരയ്ക്കാനായി ഉപയോഗിക്കുന്നത് ചാണകമാണെന്നതാണ് ആ ചിത്രങ്ങളുടെ പ്രത്യേകത. പ്രകൃതിസൗഹാര്‍ദ്ദപരമായി വരയ്ക്കുക എന്നതാണ് ലക്ഷ്യം. മാത്രവുമല്ല, ഇതാവുമ്പോള്‍ അദ്ദേഹത്തിന് ചെലവുമില്ല. ഇതിനേക്കാളൊക്കെ ഉപരി പശുവിനും, പശുവും കൃഷിയുമൊക്കെയുള്ള ജീവിതത്തിനും എന്തും മാത്രം പ്രാധാന്യമുണ്ട് എന്നത് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ട്. എങ്ങനെയാണ് ഇങ്ങനെയൊരു വരയ്ക്കുന്ന രീതിയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്?