ജയിലിൽ നിന്നും ഇറങ്ങിയത് ഫോട്ടോ​ഗ്രാഫറാകാൻ, ആ ക്യാമറ പകർത്തിയ ജീവിതത്തിന്റെ നേർക്കാഴ്ചകൾ!

First Published Mar 12, 2021, 10:49 AM IST

ഫോട്ടോ​ഗ്രഫി എന്ന സ്വപ്നം എപ്പോഴും ഉള്ളിൽ ചുമന്ന് നടന്നയാളായിരുന്നു ഡൊണാറ്റോ ഡി കാമിലോ. എന്നാൽ, അന്നൊന്നും ഒരു ക്യാമറ സ്വന്തമാക്കാനുള്ള കഴിവ് അയാൾക്കോ കുടുംബത്തിനോ ഇല്ലായിരുന്നു. എന്നാൽ, കുട്ടിക്കാലം തൊട്ടുള്ള ആ സ്വപ്നം ഒടുവിൽ അയാൾ നേടിയെടുക്കുക തന്നെ ചെയ്തു. എന്നാൽ അത് സംഭവിക്കുന്നത് അയാൾ ജയിലിൽ കിടന്നപ്പോഴാണ്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹം മികച്ച, ശ്രദ്ധിക്കപ്പെട്ട ഫോട്ടോ​ഗ്രാഫറായി മാറി. അതും സ്വയം പഠിച്ച്. ഡൊണാറ്റോയുടെ കഥയറിയാം. അദ്ദേഹം പകർത്തിയ ചിത്രങ്ങൾ കാണാം.