പതിറ്റാണ്ടുകളുടെ പൊതുജീവിതം, കാണാം ഫിലിപ്പ് രാജകുമാരന്റെ ജീവിതത്തിൽ നിന്നും ചില ചിത്രങ്ങൾ

First Published Jan 17, 2021, 2:50 PM IST

ബ്രിട്ടൻ രാജ്ഞി എലിസബത്ത് രണ്ടാമന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന് കഴിഞ്ഞ ജൂണിൽ 99 -ാം വയസ് പൂർത്തിയായി. പ്രധാനമായും രാജ്ഞിയുടെ ജീവിതപങ്കാളിയെന്ന നിലയിൽ പേരുകേട്ട ഫിലിപ്പ് അതിലുപരി പലർക്കും പ്രിയപ്പെട്ടവനാണ്. യൂറോപ്പിലെ യുദ്ധകാലത്തെ പ്രക്ഷുബ്ധതയിൽ ജനിച്ച അദ്ദേഹം രണ്ടാം ലോക മഹായുദ്ധത്തിൽ ഒരു നാവിക ഉദ്യോഗസ്ഥനായിരുന്നു. ഗ്രീസിലെയും ഡെൻമാർക്കിലെയും രാജകുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. അമ്മാവൻ കോൺസ്റ്റന്റൈൻ ഒന്നാമൻ രാജാവിനെ അട്ടിമറിച്ചശേഷം 1922 -ൽ അദ്ദേഹത്തിന്റെ കുടുംബം ഗ്രീസ് വിട്ട് പാരീസിൽ സ്ഥിരതാമസമാക്കി.