ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാരല്ല; സാമ്പത്തിക - ലൈം​ഗിക സ്വാതന്ത്ര്യമുള്ള സ്ത്രീകളാണ് !

First Published Mar 29, 2021, 11:16 AM IST

എങ്ങനെയാണ് ലോകത്ത് ഒരു പുരുഷകേന്ദ്രീകൃത സമൂഹം രൂപപ്പെട്ടു വന്നത്? വലിയ വിഷയമാണ് അല്ലേ? എന്നാല്‍, എല്ലാക്കാലത്തും വലിയ തരത്തിലാണെങ്കിലും ചെറിയ തരത്തിലാണെങ്കിലും ചില സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരടിച്ചിട്ടുണ്ട്. ചിലരെയൊക്കെ ചരിത്രം രേഖപ്പെടുത്തി വച്ചു. ചിലരെ ആരും അറിഞ്ഞില്ല. നമ്മുടെ സമൂഹം പുരുഷാധിപത്യത്തിലൂന്നി നില്‍ക്കുന്ന ഒന്നാണ്. ഗൃഹനാഥനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് മിക്കപ്പോഴും. എല്ലായിടത്തും തീരുമാനം എടുക്കുന്ന സംഘത്തില്‍ ഭൂരിഭാഗവും പുരുഷന്മാരായിരിക്കും. എന്നാല്‍, സ്ത്രീകള്‍ വീട്ടിലെ കാര്യങ്ങളും, സമൂഹത്തിലെ കാര്യങ്ങളുമെല്ലാം നിയന്ത്രിക്കുന്ന സ്ഥലങ്ങളുണ്ടോ? അങ്ങനെയും ചില സമൂഹങ്ങളുണ്ട്. ലോകത്ത് പലയിടത്തും ഇങ്ങനെ വ്യത്യസ്‍തമായി ജീവിക്കുന്ന ചില സമൂഹങ്ങളെ കാണാം. പല സ്ത്രീകേന്ദ്രീകൃത സമൂഹങ്ങളും ഉണ്ടായി വന്നതില്‍ ചില മിത്തുകള്‍ക്കും സങ്കല്‍പങ്ങള്‍ക്കും ഒക്കെ പങ്കുണ്ട്. ആ വ്യത്യസ്‍തമായ സമൂഹങ്ങളെ കുറിച്ചറിയാം.