ആഘോഷങ്ങള്‍ തീരുന്നില്ല, കടലിനടിയില്‍ നിന്നുള്ള ഫോട്ടോകളുമായി കാജല്‍ അഗര്‍വാള്‍!
കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്‍ലുവും ഹണിമൂണ്‍ ആഘോഷത്തിലാണ്. മാലദ്വീപാണ് ഇരുവരും ഹണിമൂണ്‍ ആഘോഷത്തിന് തെരഞ്ഞെടുത്തത്. മാലദ്വീപില്‍ നിന്നുള്ള വിശേഷങ്ങള്‍ കാജല്‍ അഗര്‍വാള്‍ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ കാജല്‍ അഗര്‍വാള്‍ കടലിനടിയില്‍ നീന്തുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. മുമ്പ് ഷെയര്‍ ചെയര്‍ ചെയ്‍ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു ക്യാപ്ഷനും എഴുതിയാണ് കാജല്‍ അഗര്‍വാള്‍ ഓരോ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ 30ന് ആയിരുന്നു കാജല്‍ അഗര്‍വാള്‍ വിവാഹിതരായത്.
കൊവിഡ് പ്രോട്ടോക്കള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹം കഴിഞ്ഞ് മാലദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും.
മാലദ്വീപിലെ സൗന്ദര്യം മനസിലാകുന്ന ഫോട്ടോകള്‍ കാജല്‍ അഗര്‍വാള്‍ പങ്കുവയ്‍ക്കാറുണ്ട്.
കടലിനടിയിലെ മുറിയില്‍ നിന്നുള്ള ഫോട്ടോകളും കാജല്‍ അഗര്‍വാള്‍ പങ്കുവെച്ചിരുന്നു.
കടലില്‍ തനിച്ചായിരിക്കുമ്പോള്‍ നിങ്ങള്‍ അറിയാത്ത ഉത്തരങ്ങള്‍ കണ്ടെത്താനാകും എന്ന അര്‍ഥമുള്ള ഒരു ഉദ്ധരണിയാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നത്.
പ്രപഞ്ചം ഒരു സമുദ്രമാണ്, നമ്മൾ അതിലെ തിരമാലകളാണ് എന്നും മറ്റൊരു ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി കാജല്‍ അഗര്‍വാള്‍ എഴുതിയിരിക്കുന്നു.
സമുദ്രം ഇഷ്‍ടമാണ്. നീലയെയും. അതുകൊണ്ടുതന്നെ ശാന്തവും സമാധനപരമായ ഡൈവിംഗും. അതിന്റെ ഭയവും എന്നാണ് കാജല്‍ അഗര്‍വാള്‍ മറ്റൊരു ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.