എല്ലുകളുടെ ബലത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

First Published Dec 12, 2020, 2:55 PM IST

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങൾക്കും അവയുടെതായ ധർമങ്ങൾ ഉണ്ട്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. എല്ലുകളുടെ ആരോ​ഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം.

ഒന്ന്...

പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയർവർ​ഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്, മറ്റ് അവശ്യ പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

രണ്ട്...

വിറ്റാമിനുകളും ധാതുക്കളും ഫൈബറും ധാരാളം അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

മൂന്ന്...

എല്ലുകളുടെ ആരോഗ്യത്തിന് അവശ്യംവേണ്ട പോഷകമാണ് കാത്സ്യം. അതിനാല്‍ ചെറിയ അളവുകളിലായി എല്ലാനേരത്തെയും ഭക്ഷണത്തിനൊപ്പം കാത്സ്യം  കഴിക്കുന്നത് നല്ലതാണ്. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്,മത്തി എന്നിവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

നാല്...

വിറ്റാമിന്‍ ഡി, കെ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. സോയ, ചീസ്, മുട്ട, മത്സ്യം എന്നിവ ഇതിനായി കഴിക്കാം.

അഞ്ച്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പോലുള്ള നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ആറ്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചാള പോലുള്ള മത്സ്യങ്ങളില്‍ ഇവ അടങ്ങിയിരിക്കുന്നു.