ആരാണ് ഭൂമിയെ രൂപപ്പെടുത്തിയത് ? ദൈവമോ ?

First Published 28, Jul 2019, 12:11 PM IST

ആരാണ് ഭൂമിയെ  രൂപപ്പെടുത്തിയത് ? ദൈവമെന്ന് ചിലര്‍. അല്ല, മനുഷ്യനെന്ന് മറ്റ് ചിലര്‍ ഇതൊന്നുമല്ല ഭൂമി സ്വയമേവ ഉണ്ടായതാണെന്ന് വേറെ ചിലര്‍. എന്നാല്‍ മറ്റൊരു വാദമാണ് മിലന്‍ റാജിസിക്സ് എന്ന ഫോട്ടോഗ്രാഫര്‍ മുന്നോട്ട് വെക്കുന്നത്. 

വാട്ടര്‍ ഷേപ്സ് ! വെള്ളം എങ്ങനെയാണ് ഭൂമിയെ ഇന്ന് കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയതെന്ന് ചിത്രങ്ങളിലൂടെ കാണിച്ചു തരികയാണ് മിലന്‍ റാജിസിക്സ്. അദ്ദേഹത്തിന്‍റെ ഫോട്ടോഗ്രാഫിക് പ്രോജക്റ്റാണ് വാട്ടര്‍ ഷേപ്സ്. 

ഏരിയൽ ഫോട്ടോഗ്രാഫിയിലൂടെ വെള്ളം ഒരു ഗ്രഹത്തെ എങ്ങനെയാണ്  രൂപപ്പെടുത്തിയെടുക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു. മിലന്‍ റാജിസിക്സിന്‍റെ ഫോട്ടോഗ്രാഫുകളില്‍ അമൂർത്തതയും ഡോക്യുമെന്‍ററി റിയലിസവും തമ്മിലുള്ള അതിർവരമ്പുകള്‍ ഇല്ലാതാകുന്നു. കാണാം ഭൂമിയുടെ രൂപപ്പെടല്‍ ചിത്രങ്ങള്‍... 

നിലവില്‍ പതിനൊന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വാട്ടര്‍ ഷേപ്സ് പദ്ധതി, ഇതുവരെ യൂറോപിലെ പ്രദേശങ്ങളില്‍ മാത്രമാണ് കേന്ദ്രീകരിച്ചിരുന്നത്.

സമീപഭാവിയിൽ തന്നെ ആഫ്രിക്ക, തെക്കേ അമേരിക്ക  എന്നീ വന്‍കരകളിലേക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് റാഡിസിക്സ്.

ഏഴ് പ്രാഥമിക അധ്യായങ്ങളായോ ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു കഥ പറയുന്ന പദ്ധതിയായിട്ടോ ആണ് മിലന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ജലവും ഭൂമിയും തമ്മിലുള്ള അഭേദ്യബന്ധത്തിന്‍റെയും മുഴുവൻ കഥയും പദ്ധതി ഉൾക്കൊള്ളുന്നു. വരൾച്ചയോടെ  ഹിമാനികൾ ഉരുകി അവസാനിക്കുന്നു.

തുടര്‍ന്ന് നീണ്ട അരുവികളും നദികളും അവശേഷിക്കുന്നു.

ഫോട്ടോയെടുക്കാനായി തെരഞ്ഞെടുക്കുന്ന ഓരോ ലൊക്കേഷന്‍റെയും ഗൂഗിള്‍ ഏര്‍ത്ത് ഇമേജിന്‍റെ ഒരു വലിയ സ്കൗട്ട് ഉപയോഗിക്കുന്നു.

"തെരഞ്ഞെടുത്ത ഓരോ പ്രദേശത്തിനും ഞാൻ സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ സ്കാൻ ചെയ്യുന്നു. അതു വഴി, മണിക്കൂറുകളുടെ ഗവേഷണത്തിന് ശേഷം, വളരെ ശ്രദ്ധേയമായ എന്തെങ്കിലും ഞാൻ കണ്ടേക്കാം. തുടര്‍ന്ന് അതിനെ ഡവലപ്പ് ചെയ്താണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്."

പദ്ധതിയെ വ്യക്തമായ പാരിസ്ഥിതിക രാഷ്ട്രയത്തിനായി ഉപയോഗിക്കാമെങ്കിലും മിലന് അത്തരത്തിലൊരു താല്‍പ്പാര്യമില്ല.

മറിച്ച്, "സൗന്ദര്യശാസ്ത്രത്തിന്‍റെ ശക്തിയിലാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ പ്രതിഷേധത്തിന്‍റെ  തെരുവുകളിൽ പോരാടാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. ” മിലന്‍ റാജിസിക്സ്. നയം വ്യക്തമാക്കുന്നു.

മിലന്‍ റാജിസിക്സ്,  വാട്ടർ ഷേപ്സ് എർത്ത് പ്രോജക്റ്റിനെ കലാപരമായ സ്വയം പ്രകടനമായും പത്രപ്രവർത്തന രേഖയായുമാണ് കാണുന്നത്.

ലക്ഷ്യബോധത്തെ പ്രചോദിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പ്രചോദനാത്മകമായ ചിത്ര കഥപറയുന്നു വാട്ടർ ഷേപ്സ് എർത്ത് പ്രോജക്റ്റ്.

മാത്രമല്ല ദുർബലമായ ഈ ഗ്രഹത്തിലെ നമ്മുടെ സ്ഥാനത്തെ പുനർവിചിന്തനം ചെയ്യാനും കൂടാതെ അതിന്‍റെ സംരക്ഷണത്തോടുള്ള അവരുടെ സമീപനത്തെ ഈ പദ്ധതി സ്വാധീനിക്കുമെന്നും  റാഡിസിക്സ് വിശ്വസിക്കുന്നു.

loader