' ഇവരുടെ സന്തോഷം അല്ലേ എന്റെ സന്തോഷം !'; തരംഗമായി ' ഗ്രാന്‍റ്മാ ലൗവ് ' വിവാഹ ചിത്രങ്ങള്‍

First Published 10, Sep 2019, 12:49 PM IST

കോട്ടയം കൈപ്പുഴ മലയിൽ ക്നാനാനായ കുടുംബാംഗമായ 87 കാരി മറിയമാമ്മയ്ക്ക് മക്കളും കൊച്ചുമക്കളുമൊക്കെയായി ഒരു പാട് ബന്ധുക്കളുണ്ട്. ഇന്ത്യയില്‍ മാത്രമല്ല. അങ്ങ് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമായി ആ രക്തബന്ധങ്ങള്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്നു. അങ്ങനെയിരിക്കെയാണ് കൊച്ചുമകളും അമേരിക്കയില്‍ താമസമാക്കിയ സാനിയക്കൊച്ചിന്‍റെ കല്ല്യാണമങ്ങ് ഉറപ്പിക്കുന്നത്. സാനിയയുടെ കല്യാണ പടമെടുക്കാനെത്തിയത് പണ്ട് ബീച്ച് വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയിലൂടെ തരംഗമായ ബിനു സീന്‍സ് ഫോട്ടോഗ്രഫിയും സംഘവും.  ടീമെത്തിയപ്പോഴേ അമ്മച്ചിയേ അങ്ങ് 'ക്ഷ' പിടിച്ചു. പുതിയ പിള്ളേരേ അമ്മച്ചിക്കും. ഫൊട്ടോഗ്രഫറായ ബിനു സീൻസിന് തോന്നിയ ആശയം അമ്മച്ചിയോട് തുറന്നു പറഞ്ഞു. പിന്നേ കാര്യങ്ങള്‍ക്ക് ശരവേഗമായിരുന്നു. ഇതൊക്കെയെന്ത് എന്നായിരുന്നു മറിയാമ്മച്ചീടെ ഭാവം. എന്തോ വേണമെന്ന് പറഞ്ഞാമതി അമ്മച്ചി റെഡി. സൈക്കളില്‍ കേറണോ ? എപ്പോ കേറീന്ന് ചോദിച്ചാ മതി. 

 

കൊച്ചുമോള്‍ടെ കല്യാണത്തിന് അങ്ങനെ ചട്ടയും മുണ്ടും ഉടുത്ത് കൂളിങ്ങ് ഗ്ലാസും വച്ച് മറിയാമ്മച്ചി അങ്ങനെ സ്റ്റാറായി. സമൂഹ്യമാധ്യമങ്ങള്‍ അമ്മച്ചിയെ അങ്ങ് സ്റ്റാറാക്കി. '  ഗ്രാന്‍റ്മാ ലൗവ് ' എന്ന പേരില്‍ ഇന്ന് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ വൈറലാണ്. "കല്യാണങ്ങള്‍ക്ക് ഗ്രൂപ്പ് ഫോട്ടോയില്‍ ഒതുക്കപ്പെടേണ്ടവരല്ല വീട്ടിലെ പ്രായമായവര്‍ എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായത്. ഇത് മുത്തശ്ശിയോട് പറഞ്ഞപ്പോള്‍ അവര്‍ നൂറ് ശതമാനം റെഡി. ഒരു സങ്കോചവും ഇല്ലെന്ന് മാത്രമല്ല. നിന്‍റെയൊക്കെ പായത്തില്‍ ഞാനെന്തൊക്കെ ചെയ്തിരുക്കുന്നുവെന്ന രീതിയും. പിന്നൊന്നും നോക്കിയില്ല. ഞങ്ങള്‍ പറഞ്ഞതിനേക്കാളേറെ നന്നായിട്ട് മറിയാമ്മച്ചി കൂടെ നിന്നു" -വെന്ന് ബിനു സീന്‍സ് ഏഷ്യാനെറ്റ് ഓണ്‍ലൈനോട് പറഞ്ഞു. കാണാം ആ കല്യാണ ഫോട്ടോകള്‍.  

ഇത്തിരി മാറി നിന്നോ എന്റെ ഫോട്ടയാ എടുക്കുന്നത്

ഇത്തിരി മാറി നിന്നോ എന്റെ ഫോട്ടയാ എടുക്കുന്നത്

ഇത് എന്റെ റെയബാന മേളേ 👓

ഇത് എന്റെ റെയബാന മേളേ 👓

എന്നാലും എന്റെ അമ്മച്ചി.🤭

എന്നാലും എന്റെ അമ്മച്ചി.🤭

ഒരു പൂച്ചെണ്ട് കിട്ടിയത് കൊണ്ട് ഒന്ന് പോസ് ചെയ്യേതേക്കാം

ഒരു പൂച്ചെണ്ട് കിട്ടിയത് കൊണ്ട് ഒന്ന് പോസ് ചെയ്യേതേക്കാം

നിന്റെ ഓഡിയും എന്റെ സൈക്കിളും !

നിന്റെ ഓഡിയും എന്റെ സൈക്കിളും !

നിന്റെ ലുക്ക് അത്ര പോരാ കൊച്ചേ!

നിന്റെ ലുക്ക് അത്ര പോരാ കൊച്ചേ!

കൈപ്പുഴ മലയിൽ മറിയാമ്മ അമ്മച്ചി ✋

കൈപ്പുഴ മലയിൽ മറിയാമ്മ അമ്മച്ചി ✋

ഫോട്ടോഗ്രാഫർ അങ്ങോട്ട് നോക്കാൻ പറഞ്ഞു ഞാനും നോക്കി !

ഫോട്ടോഗ്രാഫർ അങ്ങോട്ട് നോക്കാൻ പറഞ്ഞു ഞാനും നോക്കി !

എന്തോന്നാ കൊച്ചേ ഇത് !

എന്തോന്നാ കൊച്ചേ ഇത് !

ഇവരുടെ സന്തോഷം അല്ലേ എന്റെ സന്തോഷം !

ഇവരുടെ സന്തോഷം അല്ലേ എന്റെ സന്തോഷം !

loader