അന്‍റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നു; 5000 വര്‍ഷം പഴക്കമുള്ള പെന്‍ഗ്വിന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി

First Published 2, Oct 2020, 3:47 PM

2016 ജനുവരിയിലാണ് നോർത്ത് കരോലിന വിൽമിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസർ സ്റ്റീവൻ ഇംസ്ലിയും സംഘവും അന്‍റാര്‍ട്ടിക്കയിലേക്ക് പര്യവേക്ഷണങ്ങള്‍ക്കായി യാത്ര തിരിക്കുന്നത്. അതും നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1907-1909 കാലഘട്ടത്തില്‍ ഏണസ്റ്റ് ഷാക്കിൾട്ടൺ എന്ന പര്യവേക്ഷകന്‍ പോയ അതേ സ്കോട്ട് തീരത്ത്. അന്ന് ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ അവിടെ ഒരു പെന്‍ഗ്വിന്‍ കോളനി ഉണ്ടായിരുന്നതിന് ഒരു തെളിവും ഉള്ളതായി രേഖപ്പെട്ടുത്തിയിരുന്നില്ല. മഞ്ഞ് നിറഞ്ഞൊരു മലമാത്രമായിരുന്നു അന്നത്. എന്നാല്‍ നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് പ്രൊഫസർ സ്റ്റീവൻ ഇംസ്ലിയും സംഘവും അന്‍റാര്‍ട്ടിക്കയിലെ സ്കോട്ട് തീരത്തെത്തുമ്പോള്‍ 34 ഡിഗ്രിയില്‍ നിന്ന് ചൂട് 36.6 ഡിഗ്രിയായി വര്‍ദ്ധിച്ചിരുന്നു. മാത്രമല്ല ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ കണ്ട മഞ്ഞ് മല ഇല്ലായിരുന്നു. പകരം ഉറപ്പുള്ളതും പൊടിനിറഞ്ഞതുമായ ഒരു വലിയ പറയായിരുന്നു സ്റ്റീവൻ ഇംസ്ലിയും സംഘവും അവിടെ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടൊരു പെന്‍ഗ്വിന്‍ കോളനിയുണ്ടായിരുന്നുവെന്നതിനുള്ള തെളിവ് അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ ജിയോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.

2016 ജനുവരിയിലാണ് നോർത്ത് കരോലിന വിൽമിംഗ്ടൺ സർവകലാശാലയിലെ പ്രൊഫസർ സ്റ്റീവൻ ഇംസ്ലിയും സംഘവും അന്‍റാർട്ടിക്കയിൽ പര്യവേക്ഷണത്തിനായെത്തുന്നത്. അന്‍റാര്‍ട്ടിക്കയിലെ സ്കോട്ട് തീരത്തെ ഒരു പാറക്കൂട്ടത്തിൽ, മമ്മിഫൈഡ് ആയ പഴയ അവശിഷ്ടങ്ങൾക്കൊപ്പം പുതുതായി മരിച്ചുപോയ പെൻ‌ഗ്വിനുകളുടെ അവശിഷ്ടങ്ങൾ അദ്ദേഹം കണ്ടെത്തി.

മരണനിരക്ക് കൂടുതലുള്ള അഡെലി പെൻഗ്വിൻറെ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ് കിട്ടിയവ മുഴുവനും. എന്നാല്‍ അവിടെ ഒരു പെൻ‌ഗ്വിൻ കോളനി ഇവിടെ സ്ഥാപിതമായതായി രേഖകളൊന്നും തന്നെ അതുവരെയില്ലായിരുന്നു.

undefined

എങ്കിലും മഞ്ഞുമലയില്‍ പുതഞ്ഞിരുന്ന പെന്‍ഗ്വിനുകളുടെ അവശിഷ്ടങ്ങള്‍ സൃഷ്ടിച്ച കറകളായിരുന്നു അവിടം നിറയെ. 1901 നും 1903 നും ഇടയിൽ ഇവിടെ അത്തിയിരുന്ന റോബർട്ട് ഫാൽക്കൺ സ്കോട്ടിന്‍റെ നേതൃത്വത്തിലുള്ള ആദ്യ പര്യവേക്ഷകർ റോസ് കടലിൽ എത്തിയപ്പോൾ പോലും അത്തരത്തിലൊന്ന് കണ്ടതായി രേഖപ്പെടുത്തിയിരുന്നില്ല.

മാത്രമല്ല, 1907–1909 കാലത്ത് പര്യവേഷണത്തിനായി ഇതേ പ്രദേശത്തെത്തിയ ഏണസ്റ്റ് ഷാക്കിൾട്ടൺ എന്ന പര്യവേക്ഷകനും ഈ പ്രദേശത്ത് ഒരു അഡെലി പെൻഗ്വിൻ കോളനി ഉണ്ടായിരുന്നതായോ അതിന് തെളിവ് കിട്ടിയതായോ എവിടെയും പരാമർശിച്ചിട്ടില്ല.

എന്നാൽ, ഏറ്റവും ഒടുവിലെത്തിയ പ്രൊഫസർ എംസ്ലിക്ക് പെന്‍ഗ്വിനുകളുടെ  അവശിഷ്ടങ്ങൾ എന്ന് വിശേഷിപ്പിച്ചതിനൊപ്പം ധാരാളം അസ്ഥികളും തൂവലും കണ്ടെത്താന്‍ കഴിഞ്ഞു.

അവിടെ നടത്തിയ കൂടുതൽ അന്വേഷണത്തിൽ അഡെലി പെൻ‌ഗ്വിനുകൾ കൂടുണ്ടാക്കാൻ ഉപയോഗിക്കുന്ന ചെറിയ കല്ലുകളും അദ്ദേഹം കണ്ടെത്തി.

പുരാവസ്തു ഗവേഷകർക്ക് സമാനമായ രീതികൾ ഉപയോഗിച്ച് പെൻഗ്വിൻ അസ്ഥി, തൂവൽ, മുട്ടപ്പൊടി എന്നിവയുടെ സംരക്ഷിത ടിഷ്യൂകളും പിന്നെ ഗുവാനോയിൽ നിന്ന് (മത്സ്യ അസ്ഥികൾ, ഒട്ടോലിത്ത്സ്) ഇവയുടെ കഠിന ഭാഗങ്ങളും വീണ്ടെടുക്കാൻ ഞങ്ങൾ ഖനനം നടത്തേണ്ടി വന്നുവെന്ന് പ്രൊഫസർ എംസ്ലി പറഞ്ഞു

റോസ് കടലിൽ ഞാൻ ജോലി ചെയ്തിട്ടുള്ള വളരെ പഴയ സൈറ്റുകളിൽ കണ്ടെത്തിയതുപോലെ  ഇവിടത്തെ മണ്ണും വളരെ വരണ്ടതും പൊടി നിറഞ്ഞതുമായിരുന്നു. കൂടാതെ അവയിൽ ധാരാളം പെൻഗ്വിൻ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.

കണ്ടെടുത്ത സാധനങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് അഡെലി പെൻ‌ഗ്വിനുകൾ ആയിരക്കണക്കിന് വർഷങ്ങളായി ഈ കേപ്പ് ഉപേക്ഷിച്ചത് ഒന്നിലധികം കാലഘട്ടങ്ങള്‍ കൊണ്ടായിരുന്നുവെന്ന് മനസിലാക്കാം.

റേഡിയോ കാർബൺ വിശകലനത്തില്‍ നിന്ന്  അഡെലി പെൻ‌ഗ്വിനുകളുടേതായി കണ്ടെത്തിയ “പുതിയ” അവശിഷ്ടങ്ങൾ യഥാർത്ഥത്തിൽ പുതിയതല്ലെന്നും പുരാതനമാണെന്നും ഞങ്ങള്‍ക്ക് മനസിലായി.

കുറഞ്ഞത് 800 വർഷമെങ്കിലും ഇവ ഹിമത്താല്‍ മൂടി ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അതിവേഗം ചൂടാകുന്ന കാലാവസ്ഥ കാരണം മഞ്ഞുരുകുകയും പുരാതന കാലത്ത് നിലന്നിരുന്ന പെന്‍ഗ്വിന്‍ കോളനി വെളിവാക്കപ്പെടുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റേഡിയോ-കാർബൺ ഡേറ്റിംങ്ങിലൂടെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇവിടെ പെന്‍ഗ്വിനുകള്‍ ജീവിച്ചിരുന്നിട്ടുണ്ടെന്ന് തെളിഞ്ഞു.  ആദ്യകാല പെൻഗ്വിൻ കോളനി 5,000 വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ ജീവിച്ചിരുന്നത്. 5,135 മുതൽ 2,750 വർഷം വരെ ആദ്യ പെന്‍ഗ്വിന്‍ കോളനി നീണ്ടുനിന്നതായി പ്രൊഫസർ എംസ്ലി പറയുന്നു.

2,340 മുതൽ 1,375 വർഷം മുമ്പുള്ള “ഉപരിതല അവശിഷ്ടങ്ങൾ” തെളിവ് നല്‍ക്കുന്നത് ഇവിടെ വസിച്ചിരുന്ന രണ്ടാമത്തെ പെന്‍ഗ്വിന്‍ സാമ്രാജ്യത്തെ കുറിച്ചാണ്. മൂന്നാമത്തെയും അവസാനത്തെയും പെന്‍ഗ്വിന്‍ കൂട്ടത്തിന്‍റെ കാലഘട്ടം 1100 മുതൽ 800 വർഷം മുമ്പായിരുന്നുവെന്ന് ലഭിച്ച മമ്മികളുടെയും ഉപരിതല വിസർജ്ജനത്തിന്‍റെ പരിശോധനകളില്‍ തെളിഞ്ഞെന്നും അദ്ദേഹം പറയുന്നു.

അവസാന അധിനിവേശം അവസാനിച്ചപ്പോൾ, ചെറിയ ഹിമയുഗം ആരംഭിക്കുകയും കേപ്പിന് മുകളില്‍ മഞ്ഞുമൂടുകയും ചെയ്തിരിക്കാം. അടുത്തിടെ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയും ഇതേ തുടര്‍ന്ന് മഞ്ഞ് ഉരുകി അവശിഷ്ടങ്ങള്‍ വെളിയില്‍ വരികയും ചെയ്തെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

1980 മുതൽ ആഗോളതാപനം റോസ് കടലിലെ വാർഷിക താപനില 1.5 മുതൽ 2 ഡിഗ്രി വരെ വർദ്ധിപ്പിച്ചു. കഴിഞ്ഞ ദശകത്തിൽ സാറ്റലൈറ്റ് ചിത്രത്തില്‍ മഞ്ഞിനടയില്‍ നിന്ന് കാല ക്രമേണ ഉയർന്നുവരുന്ന ഭൂഭാഗത്തെ കാണാം.

അന്‍റാർട്ടിക്കയിലും റോസ് കടലിലും ചൂടാകുന്ന പ്രവണതകൾ തുടരുമ്പോൾ,  മഞ്ഞുമൂടിയ സൈറ്റുകളും കൂടുതൽ വ്യക്തമാവുകയും കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം സഹസ്രാബ്ദങ്ങളായി ഉപേക്ഷിക്കപ്പെട്ട  പെൻ‌ഗ്വിൻ അധിനിവേശത്തിന്‍റെ  കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിയോളജി ജേണലിലാണ് അദ്ദേഹത്തിന്‍റെ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

loader