8000 -ത്തോളം അഭയാര്‍ത്ഥികള്‍; മൊറോക്കോ 'ബ്ലാക്ക് മെയില്‍' ചെയ്യുന്നെന്ന് സ്പെയിന്‍

First Published May 21, 2021, 12:38 PM IST

ടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയില്‍ നിന്ന് യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്‍റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് എല്‍ തരാജല്‍ തീരം വഴി കുടിയേറാനുള്ള ആയിരക്കണക്കിന് മൊറോക്കന്‍ വംശജരുടെ ശ്രമം സ്പാനിഷ് സൈന്യം പരാജയപ്പെടുത്തി. ഈയാഴ്ചയില്‍ മൊറോക്കയില്‍ നിന്ന് സ്പെയിനിന്‍റെ സ്വയം ഭരണപ്രദേശത്തേക്ക് ഏതാണ്ട് 8,000 കുടിയേറ്റക്കാര്‍ കടന്നെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് കടല്‍ നീന്തി സ്യൂട്ടയിലേക്ക് കയറാന്‍ ശ്രമിച്ചത് ഏറെ നേരെ സംഘര്‍ഷത്തിനിടയാക്കി. നിരവധി എന്‍ജിയോകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ഫലമായി മൊറോക്കയില്‍ നിന്ന് ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളെ സ്പെയിന്‍ അഭയാര്‍ത്ഥികളായി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ട് പുറകെ കൌമാരക്കാരും യുവാക്കളും സ്പെയിനിലേക്ക് കടക്കാന്‍‌ ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. എന്നാല്‍ ഇതില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.