ഹഗിയ സോഫിയ മ്യൂസിയം ഇനി മുസ്ലിം ആരാധനാലയം ; പ്രതിഷേധവുമായി നിരവധി പേര്‍
കൊവിഡ്19 വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവനും അടച്ച് പൂട്ടല്‍ നേരിട്ടുകൊണ്ടിരിക്കവേ തുര്‍ക്കിയുടെ ഒരു നടപടി യൂറോപില്‍ പ്രത്യേകിച്ച് ഗ്രീസില്‍ ഏറെ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. അതിപുരാതനമായിരുന്ന കെട്ടിടം മുസ്ലിം പള്ളിയാക്കി മാറ്റിയതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കം. പക്ഷേ അത് ഒരു വെറും കെട്ടിടമായിരുന്നില്ല. അറിയാം ഹഗിയ സോഫിയ അഥവാ അയ സോഫിയയേ കുറിച്ച്. ചിത്രങ്ങള്‍: ഗെറ്റി.

തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഏറ്റവും പുരാതനമായ ഒരു കെട്ടിടമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റിനിനാണ് ഇന്ന് നിലനിൽക്കുന്ന ദേവാലയം നിർമ്മിച്ചത്.

രണ്ട് തവണ പണിത കെട്ടിടം പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടം നിര്‍മ്മിച്ചത്. 360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ ദേവാലയമായാണ് നിര്‍മ്മിക്കപ്പെട്ടത്.

ചരിത്രപരമായ കുഴമറിച്ചിലില്‍ 1453-ൽ തുര്‍ക്കിയില്‍ ഓട്ടൊമൻ ആധിപത്യം വരികയും ഈ ക്രിസ്ത്യന്‍ ദേവാലയം മുസ്ലിം പള്ളിയായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തു.

ക്രമേണ തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യം മാറുകയും 1934ൽ തുർക്കി റിപ്പബ്ലിക്കിന്‍റെ സ്ഥാപകനായ മുസ്തഫ കമാൽ അതാതുർക്ക് ഈ കെട്ടിടം മ്യൂസിയമാക്കി പ്രഖ്യാപിക്കുകയും ചെയ്തു.

1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചവരെ ഹഗിയ സോഫിയ ഒരു മ്യൂസിയമായിരുന്നു. എന്നാല്‍, 2020 ജൂലായ് 11ന് തുർക്കി ഗവണ്മെന്‍റ് ഈ കെട്ടിടത്തെ വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് ആരാധനയ്ക്കായി തുറന്നു കൊടുത്തു.

അങ്ങനെ 900 വർഷം ഓർത്തഡോക്സ് കത്തീഡ്രലും 500 വർഷം മുസ്‍ലിം പള്ളിയും 80 വർഷം മ്യൂസിയവും ആയിരുന്ന തുർക്കിയിലെ പ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന കെട്ടിടം വീണ്ടും മുസ്‍ലിം ആരാധനാലയമായി.

86 വർഷത്തിനുശേഷം നടന്ന വെള്ളിയാഴ്ച പ്രാർഥനയ്ക്ക് തുർക്കി പ്രസിഡന്‍റ് തയ്യിപ് എർദോഗൻ ഖുർആൻ പാരായണത്തോടെ തുടക്കമിട്ടു.

ഏതാണ്ട് മൂന്നര ലക്ഷത്തോളം മുസ്‍ലിംകൾ ചടങ്ങില്‍ പങ്കെടുത്തെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.

ഹാഗിയ സോഫിയയില്‍ വെള്ളിയാഴ്ച പ്രര്‍ത്ഥന നടക്കുമ്പോള്‍, തുര്‍ക്കിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഗ്രീസിലെ ഓർത്തഡോക്സ് പള്ളികളിൽ ദുഃഖസൂചകമായി മണികൾ മുഴങ്ങി.

വേദനിപ്പിക്കുന്ന കാര്യമെന്നായിരുന്നു തുര്‍ക്കിയുടെ നടപടിയോട് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചത്.

എന്നാല്‍ ഏര്‍ദോഗന്‍റെ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഇതില്‍ പ്രധാനിയാണ് നൊബേല്‍ സമ്മാന ജേതാവ് ഓര്‍ഹന്‍ പാമുക്ക്.

തുര്‍ക്കി മതവിശ്വാസം പിന്തുടരുകയും അതേസമയം മതേതരമായി നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ് അതിനാണ് ഇപ്പോള്‍ കോട്ടം തട്ടിയിരിക്കുന്നതെന്നായിരുന്നു പാമുകിന്‍റെ പ്രതികരണം.

യഥാര്‍ത്ഥത്തില്‍ തുര്‍ക്കിക്കാര്‍ക്ക് അപമാനമാണ് ഈ തീരുമാനം. തീരുമാനത്തില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും ഇങ്ങനെയാവരുത് തുര്‍ക്കിയെന്നും പാമുക്ക് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

തുര്‍ക്കിയുടെ നടപടിയെ എതിര്‍ത്ത ഗ്രീസിനെതിരെ തുര്‍ക്കി രംഗത്ത് വന്നു. ഹാഗിയ സോഫിയ പള്ളി പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുത്തിന്‍റെ പേരില്‍ ഗ്രീസ് വീണ്ടും ഇസ്ലാമിനോടും തുര്‍ക്കിയോടും ശത്രുത കാണിക്കുന്നതായി തുര്‍ക്കി മന്ത്രാലയത്തിന്‍റെ വക്താവ് പറഞ്ഞു.

തുര്‍ക്കി എന്നും ഒരു പ്രശ്നമാണെന്നും 21 -ാം നൂറ്റാണ്ടിലെ നാഗരികതയ്ക്കെതിരായ അപമാനമാണ് മ്യൂസിയം മുസ്ലീം പള്ളിയാക്കാനുള്ള തുര്‍ക്കിയുടെ നീക്കമെന്നും ഗ്രീസ് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam