വടക്കൻ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മേഖലയിലെ അവസാന അസ്ഥിരോഗ വിദഗ്ധനുമെന്ന് റിപ്പോർട്ട്

വ്യാഴാഴ്ച ആശുപത്രിയിലേക്കുള്ള പോകുംവഴിയാണ് ഡോ സയീദ് ജോദ കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിലെ കമാൽ അദ്വാൻ, അൽ അദ്വ ആശുപത്രിയിലെ സർജനായിരുന്നു ഡോ സയീദ് ജോദ. 

last remaining orthopaedic surgeon northern Gaza killed by Israel strike 14 December 2024

ഗാസ: വ്യാഴാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ വടക്കൻ ഗാസയിൽ കൊല്ലപ്പെട്ടവരിൽ മേഖലയിലെ അവസാനത്തെ അസ്ഥിരോഗ വിദഗ്ധനുമെന്ന് പാലസ്തീൻ. ഇസ്രയേൽ ടാങ്ക് ഉപയോഗിച്ച് നടത്തി ആക്രമണത്തിലാണ് ഡോ സയീദ് ജോദ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ആശുപത്രിയിലേക്കുള്ള പോകുംവഴിയാണ് ഡോ സയീദ് ജോദ കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിലെ കമാൽ അദ്വാൻ, അൽ അദ്വ ആശുപത്രിയിലെ സർജനായിരുന്നു ഡോ സയീദ് ജോദയെന്നാണ് ബിബിസി റിപ്പോർട്ട് വിശദമാക്കുന്നത്. എന്നാൽ സംഭവത്തേക്കുറിച്ച് അറിവില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നുമാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. ടാങ്കുകളുടെ നേരിട്ടുള്ള ആക്രമണത്തിലാണ് അസ്ഥിരോഗ വിദഗ്ധൻ കൊല്ലപ്പെട്ടതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. 

അതേസമയം ഡ്രോൺ ആക്രമണത്തിലാണ്  ഡോക്ടർ കൊല്ലപ്പെട്ടതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിലെ ആശുപത്രികളിൽ നിലവിൽ രോഗികൾക്ക് ആവശ്യമായ സാഹചര്യങ്ങളില്ല ഇതിനിടയിലാണ് ഡോക്ടർമാർ ഇല്ലാത്ത അവസ്ഥ കൂടി നേരിടേണ്ടി വരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഹമാസ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം എന്ന പതിവ് പല്ലവിയാണ് ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ സൈന്യം പറയുന്നത്. 

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൂടി കൊല്ലപ്പെട്ടു. ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെയുണ്ടായ ആക്രമണത്തി സ്ത്രീകളും കുട്ടികളുമടക്കം 35 പേരോളം കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യഗാസയിലെ നിസുറത്ത് അഭ്യാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഒരു ബ്ലോക്ക് മുഴുവനും ബോംബിങ്ങിൽ തകർന്നു. ക്യാംപിലെ ഒരു വീട്ടിൽ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻഗാസയിലെ റഫയിലും 13 പേർ കൊല്ലപ്പെട്ടിട്ടിണ്ട്. 84ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

കുട്ടികളടക്കം 35 പേർ, ഗാസയിൽ മരണം വിതച്ച് ഇസ്രായേൽ വ്യോമാക്രമണം; ബോംബിങ് നടന്നത് യുഎൻ പ്രമേയത്തിന് പിന്നാലെ

നിരവധി പേരെ കാണാതാതായും ഗാസയിലെ സർക്കാർ വാർത്താ ഏജൻസി അറിയിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ അഭയാർത്ഥി ക്യാംപ് നാമാവശേഷമായി. ആശുപത്രികളിൽ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു. ഗാസയിൽ നിരുപാധിക അടിയന്ത്ര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി ബുധനാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇന്ത്യയടക്കം 158 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇസ്രയേലും യുഎസുമടക്കം എട്ട് രാജ്യങ്ങൾ പ്രമേയത്ത് എതിർത്തു. 13 രാജ്യങ്ങൾ വിട്ടു നിന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios