ശരീരഭാരം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍...

First Published Nov 28, 2020, 6:59 PM IST

വണ്ണവും വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. പിന്നെ മുടങ്ങാതെ വ്യായാമവും. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങള്‍. അതില്‍ തന്നെ കലോറി കുറഞ്ഞ പഴങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍  ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

ഒന്ന്...

സിട്രസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഓറഞ്ചാണ് ഈ പട്ടികയിലെ ഒന്നാമന്‍. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കലോറി വളരെ കുറഞ്ഞ ഓറഞ്ചില്‍ ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

രണ്ട്...

ആപ്പിളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളുമാണ് ആപ്പിളിന്‍റെ പ്രത്യേകത. 100 ഗ്രാം ആപ്പിളില്‍ 52 കലോറിയേയുള്ളൂ. ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്.

മൂന്ന്...

ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വിറ്റാമിൻ എ, ബി, സി, ഇ, കെ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പഴമാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും വളരെ കുറവാണ്. 100 ഗ്രാം പഴുത്ത പേരയ്ക്കയില്‍ 68 കലോറിയേയുള്ളൂ. അതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് പേരയ്ക്ക ദിവസവും കഴിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.

നാല്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബര്‍ ധാരാളം അടങ്ങിയ മാതളനാരങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

അഞ്ച്...

തണ്ണിമത്തന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണ്ണിമത്തന്‍റെ പ്രധാന ഗുണം തന്നെ കലോറി കുറവാണ് എന്നതാണ്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറിയേയുള്ളൂ. ഉയര്‍ന്ന ജലാംശം ഉള്ളതിനാല്‍ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.