2020 ൽ യൂട്യൂബിൽ നിന്നും ഏറ്റവുമധികം പ്രതിഫലം നേടിയ ഒൻപത് വയസുകാരൻ
First Published Dec 22, 2020, 9:00 PM IST
കുട്ടികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ് കളിപ്പാട്ടങ്ങൾ. കൂടുതൽ സമയവും അവർ അതിൽ സമയം ചെലവഴിക്കുന്നു. കളിപ്പാട്ടങ്ങൾ വച്ച് കോടികൾ സമ്പാദിച്ച് ഒരു മിടുക്കനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പേര് റയാൻ കാജി.

യൂട്യൂബിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നവരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടപ്പോൾ. പട്ടികയിൽ മുന്നിൽ നിൽക്കുന്നത് ഒൻപത് വയസുകാരനായ ടെക്സാസിൽ നിന്നുള്ള റിയാൻ കാജി ആണ്. 41.7 മില്യൺ സബ്സ്ക്രൈബേഴ്സാണ് റിയാന്റെ യൂട്യൂബ് ചാനലിനുള്ളത്.

29.5 ദശലക്ഷം യു.എസ്. ഡോളറാണ് (217.14 കോടി) ഈ ഒമ്പതു വയസുകാരൻ ഈ വർഷം സമ്പാദിച്ചത്.
Post your Comments