നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്തത്ര കൊടുംതണുപ്പിൽ ജീവിക്കുന്ന മനുഷ്യർ; ഇതാണോ ഭൂമിയിലേറ്റവും തണുത്ത സ്ഥലം?
First Published Dec 24, 2020, 3:56 PM IST
-50° സെൽഷ്യസിൽ കുട്ടികളെ പ്രൈമറി സ്കൂളിലേക്ക് അയയ്ക്കുന്നത് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായ ഒമ്യാക്കോണിൽ പക്ഷേ ഇത് വളരെ സാധാരണമായ ഒരു കാഴ്ചയാണ്. സൈബീരിയയിലെ ഈ ചെറിയ റഷ്യൻ സമൂഹം കൊടും തണുപ്പിലാണ് കഴിയുന്നത്. ഇത് അവിടുത്തെ വിശേഷങ്ങളാണ്.

അവിടുത്തെ തണുപ്പിൽ ആളുകളുടെ കൺപീലികളിൽ മഞ്ഞ് വന്നുമൂടുന്നു. കാറുകൾ എല്ലാ ദിവസവും എല്ലാ നിമിഷവും ഓൺ ആക്കി വയ്ക്കണം ഇല്ലെങ്കിൽ ബാറ്ററി നശിക്കും, മരിച്ചവരെ സംസ്‌കരിക്കുന്നതിന് ദിവസങ്ങളോളം മുൻപ് മണ്ണ് ചൂടാക്കണം. ആർക്കാണ് അത്തരമൊരു കാലാവസ്ഥയിൽ ജീവിക്കാൻ ആഗ്രഹമുണ്ടാവുക എന്ന് ചിന്തിക്കുന്നുണ്ടാകും?

എന്നാൽ, അഞ്ഞൂറോളം പേരുടെ വാസസ്ഥലമാണ് ഒമ്യാക്കോൺ. 2013 -ൽ താപനില -98 ഡിഗ്രിവരെ എത്തിയിരുന്നു. ആർട്ടിക് സർക്കിളിൽ നിന്ന് നൂറുമൈൽ അകലെയുള്ള 63.4608 ° N, 142.7858 ° E അക്ഷാംശത്തിലാണ് ഒമ്യാക്കോൺ. ശൈത്യകാലത്ത് ഒരുദിവസം 21 മണിക്കൂർ വരെ അവിടെ ഇരുട്ടാണ്. ശരാശരി താപനില -58 ഡിഗ്രിയാണ്.
Post your Comments