Asianet News MalayalamAsianet News Malayalam

Health Tips: തലച്ചോറിന്‍റെ ആരോഗ്യത്തിനും ബുദ്ധിശക്തി കൂട്ടാനും ചെയ്യേണ്ട കാര്യങ്ങള്‍

ചില ശീലങ്ങൾ  തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

healthy habits that boost intelligence and brain power
Author
First Published May 19, 2024, 9:36 AM IST

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്.ചില ശീലങ്ങൾ  തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. അത്തരത്തില്‍ ബുദ്ധിശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

1. വായന 

തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ ഉപകരണമാണ് വായന. ഇത് അറിവ് വര്‍ധിപ്പിക്കുകയും ഏകാഗ്രത ലഭിക്കുകയും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. അതിനായി പുസ്തക വായന ജീവിതത്തിന്‍റെ ഭാഗമാക്കാം. 

2. ജിജ്ഞാസ

ജിജ്ഞാസയാണ് പഠനത്തിന് പിന്നിലെ ചാലകശക്തി. ജിജ്ഞാസയുള്ള ഒരു മനസ്സ് എപ്പോഴും പുതിയ വിവരങ്ങൾ തേടുന്നു. ഇത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ബുദ്ധിശക്തി കൂട്ടാനും സഹായിക്കും. അതിനാല്‍ കുട്ടികളില്‍ ജിജ്ഞാസ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. 

3. പസിലുകള്‍

തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പസിലുകളും മറ്റ് ബ്രെയിന്‍ ഗെയിമുകളും മറ്റും കളിക്കുന്നത് നല്ലതാണ്. 

4. ഒഴിവാക്കേണ്ടത്

സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്.

5. കഴിക്കേണ്ടത് 

തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. കാരണം 
പോഷകാഹാരക്കുറവും തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍,  ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

6. ഉറക്കം

ഉറക്കം ഏറെ പ്രധാനമാണ്. കാരണം ഉറക്കം ശരിയായില്ലെങ്കിലും അത് തലച്ചോറിനെ ബാധിക്കാം.  ഓര്‍മ്മശക്തി കുറയാനും, പഠനത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കാനും ഇത് കാരണമാകും.  അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങുക. 

Also read: തലമുടി കൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios