Asianet News MalayalamAsianet News Malayalam

കൈ കാല്‍ തരിപ്പ്; അറിയാം ശ്രദ്ധിക്കാതെ പോകുന്ന ഈ ലക്ഷണങ്ങള്‍...

കൈ കാല്‍ തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല്‍ തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കൈ കാല്‍ തരിപ്പ് ദിവസവും വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

take care of numbness in hands and legs
Author
Thiruvananthapuram, First Published Jan 30, 2020, 9:10 AM IST

കൈ കാല്‍ തരിപ്പ് പലര്‍ക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആര്‍ക്കും കൈ കാല്‍ തരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ അങ്ങനെയല്ല. കൈ കാല്‍ തരിപ്പ് ദിവസവും വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും ലക്ഷമാണ് ഇത്തരം കൈകാല്‍ തരിപ്പ്. 

കൈവിരലുകളുടെയും കാല്‍ വിരലുകളുടെയും സ്പര്‍ശവും വേദനയും അറിയുന്നത് പെരിഫെറല്‍ നേര്‍വസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്. ഇവയ്ക്ക് വരുന്ന ചെറിയ പരിക്കുകളാണ് തരിപ്പായും വേദനയായും അനുഭവപ്പെടുന്നത്. ഇത്തരം തരിപ്പുകള്‍ തുടക്കത്തിലെ കണ്ടെത്തി ചികിത്സ നടത്തേണ്ടതാണ്. കാരണം തരിപ്പ് വരുന്നത് പല രോഗങ്ങള്‍ മൂലമാണ്. 

പ്രമേഹം മൂലം പലര്‍ക്കും കൈകാല്‍ തരിപ്പ് വരാം. കഴുത്ത് തേയ്മാനം, എല്ല് തേയ്മാനം എന്നിവയുളളവര്‍ക്കും കൈകാല്‍ തരിപ്പ് വരാം. കൈതരിപ്പിന്‍റെ മറ്റൊരു കാരണം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്ന രോഗമാണ്. തുടര്‍ച്ചയായി എഴുതുന്നവരുടെ കൈവിരലുകളില്‍ ഉണ്ടാകുന്നതാണ് ഈ രോഗം. അമിത മദ്യപാനം മൂലവും കൈ തരിപ്പ് വരാം. തരിപ്പ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് ചികിത്സ തുടങ്ങാന്‍ ശ്രദ്ധിക്കുക.

Follow Us:
Download App:
  • android
  • ios