പരിപാടികൾ റദ്ദാക്കി രാഷ്ട്രപതി, ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ; അപ്രതീക്ഷിത ദുരന്തത്തിൽ അനുശോചിച്ച് രാജ്യം

Air Force helicopter carrying 14 people,including Indian Joint Chiefs of Staff Bipin Rawat crashed live

ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തടക്കം (CDS Bipin Rawat) 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ (Military helicopter) ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തിൽ പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിൻ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയും (Indian Air Force) മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ((Mi-17V5) ആയിരുന്നു അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്നുള്ള ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അപകടത്തിൽ ബിപിൻ റാവത്തും ഭാര്യയും മറ്റ് 11 പേരും മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

9:10 PM IST

നാവികസേന മേധാവി ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിക്കുന്നു

നാവികസേന മേധാവി ആർ ഹരികുമാർ ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിക്കുന്നു.

8:02 PM IST

പ്രധാന മന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൂടിക്കാഴ്ച

പ്രധാനമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൂടിക്കാഴ്ച നടത്തുന്നു. സംയുക്ത സേനാധിപൻ ബിപിൻ റാവത്തടക്കമുള്ള 13 പേരുടെ മരണത്തിൽ അപ്രതീക്ഷിത അപകട മരണത്തെ തുടർന്നാണ് തീരുമാനം. പരിപാടികൾ റദ്ദാക്കി അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

7:47 PM IST

രാഷ്ട്രപതി മുംബൈയിലെ പരിപാടികൾ റദ്ദാക്കി

രാഷ്ട്രപതി മുംബൈയിലെ പരിപാടികൾ റദ്ദാക്കി. സംയുക്ത സേനാധിപൻ ബിപിൻ റാവത്തടക്കമുള്ള 13 പേരുടെ അപ്രതീക്ഷിത അപകട മരണത്തെ തുടർന്നാണ് തീരുമാനം. പരിപാടികൾ റദ്ദാക്കി അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

7:35 PM IST

'റാവത്തിന്റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തും': രാഷ്ട്രപതി

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ആകസ്മിക വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്  ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തിനായുള്ള ബിപിൻ റാവത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.

7:29 PM IST

നാളെ തന്റെ ജന്മദിന ആഘോഷം ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി

ബിപിൻ റാവത്തടക്കമുള്ളവരുടെ മരണത്തിൽ അനുശോചിച്ച് നാളെ നടക്കാനിരുന്ന പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് സോണിയാ ഗാന്ധി.  നാളെ തൻറെ ജന്മദിന ആഘോഷം ഒഴിവാക്കണമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

7:15 PM IST

ദു:ഖത്തിൽ പങ്കുചേരുന്നു, അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സംയുക്ത സൈന്യാധിപൻ  ബിപിൻ റാവത്തും ഭാര്യയും മറ്റ് ആർമി ഉദ്യോഗസ്ഥരും എയർഫോഴ്സ്  ഹെലിക്കോപ്ടർ ക്രൂവും അടക്കമുള്ളവർ  അപ്രതീക്ഷിത അപകടത്തിൽ മരണപ്പെട്ടതിൽ  അഗാധമായ അനുശോചനം അറിയിക്കുന്നു.  രാജ്യത്തോടൊപ്പം അവരോരുത്തരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.

6:48 PM IST

ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി പങ്കുചേരുന്നു: രാഹുൽ ഗാന്ധി

ജനറൽ ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കുടുംബത്തോട് ഞാൻ അനുശോചനം അറിയിക്കുന്നു. ഇത് അഭൂതപൂർവമായ ദുരന്തമാണ്,  പ്രയാസകരമായ ഈ സമയത്ത് ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. ജീവൻ നഷ്ടപ്പെട്ട മറ്റെല്ലാവരുടെ കുടുംബങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി പങ്കുചേരുന്നു.

6:42 PM IST

ഞാൻ അഗാധമായി വേദനിക്കുന്നു, ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് അമിത് ഷാ

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് ആഭ്യന്തര മന്ത്രി  അമിത് ഷാ.  രാജ്യത്തിന് ഇന്ന് മോശം ദിവസം. നമുക്ക് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ദാരുണമായ അപകടത്തിൽ  നഷ്ടമായിരിക്കുന്നു. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. ഞാൻ അഗാധമായി വേദനിക്കുന്നു- അമിത് ഷാ ട്വീറ്റ് ചെയ്യുന്നു.

6:35 PM IST

ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു, അനുശോചനമറിയിച്ച് പ്രധാനമന്ത്രി

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കമുള്ള 13 പേരുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി. തമിഴ്‌നാട്ടിലെ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും  അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളും മരിച്ച സംഭവത്തിൽ  ഞാൻ വളരെ അധികം വേദനിക്കുന്നു. ഇന്ത്യക്കായി ഉത്സാഹത്തോടെ സേവനം നടത്തിയവരാണവർ, കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.- പ്രധാമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു

6:25 PM IST

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു

രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു (Bipin Rawat). വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും (Madhulika Rawat) അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

9:10 PM IST:

നാവികസേന മേധാവി ആർ ഹരികുമാർ ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിക്കുന്നു.

8:02 PM IST:

പ്രധാനമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കൂടിക്കാഴ്ച നടത്തുന്നു. സംയുക്ത സേനാധിപൻ ബിപിൻ റാവത്തടക്കമുള്ള 13 പേരുടെ മരണത്തിൽ അപ്രതീക്ഷിത അപകട മരണത്തെ തുടർന്നാണ് തീരുമാനം. പരിപാടികൾ റദ്ദാക്കി അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

7:47 PM IST:

രാഷ്ട്രപതി മുംബൈയിലെ പരിപാടികൾ റദ്ദാക്കി. സംയുക്ത സേനാധിപൻ ബിപിൻ റാവത്തടക്കമുള്ള 13 പേരുടെ അപ്രതീക്ഷിത അപകട മരണത്തെ തുടർന്നാണ് തീരുമാനം. പരിപാടികൾ റദ്ദാക്കി അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

7:35 PM IST:

ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ആകസ്മിക വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്  ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തിനായുള്ള ബിപിൻ റാവത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ അസാധാരണമായ ധീരതയും വീരത്വവും കൊണ്ട് അടയാളപ്പെടുത്തും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു.

7:29 PM IST:

ബിപിൻ റാവത്തടക്കമുള്ളവരുടെ മരണത്തിൽ അനുശോചിച്ച് നാളെ നടക്കാനിരുന്ന പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് സോണിയാ ഗാന്ധി.  നാളെ തൻറെ ജന്മദിന ആഘോഷം ഒഴിവാക്കണമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

7:18 PM IST:

സംയുക്ത സൈന്യാധിപൻ  ബിപിൻ റാവത്തും ഭാര്യയും മറ്റ് ആർമി ഉദ്യോഗസ്ഥരും എയർഫോഴ്സ്  ഹെലിക്കോപ്ടർ ക്രൂവും അടക്കമുള്ളവർ  അപ്രതീക്ഷിത അപകടത്തിൽ മരണപ്പെട്ടതിൽ  അഗാധമായ അനുശോചനം അറിയിക്കുന്നു.  രാജ്യത്തോടൊപ്പം അവരോരുത്തരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.

6:48 PM IST:

ജനറൽ ബിപിൻ റാവത്തിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കുടുംബത്തോട് ഞാൻ അനുശോചനം അറിയിക്കുന്നു. ഇത് അഭൂതപൂർവമായ ദുരന്തമാണ്,  പ്രയാസകരമായ ഈ സമയത്ത് ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. ജീവൻ നഷ്ടപ്പെട്ട മറ്റെല്ലാവരുടെ കുടുംബങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി പങ്കുചേരുന്നു.

6:42 PM IST:

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച് ആഭ്യന്തര മന്ത്രി  അമിത് ഷാ.  രാജ്യത്തിന് ഇന്ന് മോശം ദിവസം. നമുക്ക് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ ദാരുണമായ അപകടത്തിൽ  നഷ്ടമായിരിക്കുന്നു. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. ഞാൻ അഗാധമായി വേദനിക്കുന്നു- അമിത് ഷാ ട്വീറ്റ് ചെയ്യുന്നു.

6:36 PM IST:

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കമുള്ള 13 പേരുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി. തമിഴ്‌നാട്ടിലെ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും  അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളും മരിച്ച സംഭവത്തിൽ  ഞാൻ വളരെ അധികം വേദനിക്കുന്നു. ഇന്ത്യക്കായി ഉത്സാഹത്തോടെ സേവനം നടത്തിയവരാണവർ, കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.- പ്രധാമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു

6:25 PM IST: