ദില്ലി: ഗോ എയ‌ർ വിമാനത്തിന്റെ ദില്ലി ­- കൊച്ചി സർവ്വീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. സർവ്വീസുകൾ റദ്ദാക്കിയത് അറിയിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. 

നാളത്തെ വിമാനം റദ്ദാക്കിയതിനാൽ അതിലെ യാത്രക്കാർ ഇന്നത്തെ വിമാനത്തിൽ യാത്ര ചെയ്യണമെന്ന് അധികൃതർ സന്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് എയർപ്പോട്ടിലെത്തിയ യാത്രക്കാരാണ് കുടുങ്ങിയത്. ഇന്നും സർവ്വീസ് റദ്ദാക്കി എന്നായിരുന്നു മറുപടി.  കഴിഞ്ഞ ദിവസം റദ്ദാക്കിയ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവര്‍ക്ക് പകരം സംവിധാനം ഏർപ്പെടുത്തിയില്ലെന്നും ആരോപണമുണ്ട്. കനത്ത മൂടൽ മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ദില്ലി എയർപ്പോട്ടിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കിയിരുന്നു.