ദില്ലി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സിന്ധില്‍ നിന്ന് കാണാതായ സംഭവത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി. സംഭവത്തെ അപലപിച്ച ഇന്ത്യ പെണ്‍കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്നതിലുള്ള അമര്‍ഷവും ഇന്ത്യ അറിയിച്ചു. ജനുവരി 14നാണ് സിന്ധില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.