കോട്ട: രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിൽ 91 കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധനാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരുമാസത്തിനിടെയാണ് 91 കുട്ടികൾ മരിച്ചത്. ഇതിൽ ആറുപേര്‍ നവജാത ശിശുക്കളാണ്. 

ശിശുമരണനിരക്ക് ഉയരുന്നതിന്റെ കാരണങ്ങൾ അധികൃതർ അവലോകനം ചെയ്തുവരികയാണെന്ന് ശിശുരോഗവിഭാഗം തലവൻ അമൃത് ലാൽ ബൈരവ അറിയിച്ചു. കോട്ട എം പി യും ലോക്സഭാ സ്പീക്കറുമായ ഓം ബിർള ആശുപത്രി സന്ദര്‍ശിച്ചു. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ചും അടിയന്തരമായി കൊണ്ടുവരേണ്ട മാറ്റങ്ങൾ സംബന്ധിച്ചും കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന ബിജെപി അറിയിച്ചു. എന്നാൽ ശിശുമരണത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.