ദില്ലി: വെബിനാറുകൾ സംഘടിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. അന്താരാഷ്ട്ര പ്രാതിനിധ്യം ഉള്ള വെബിനാറുകൾക്ക് രാഷ്ട്രീയ അനുമതി വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്.

ശാസ്ത്ര വിദഗ്ധർ അടക്കമുള്ളവർ രൂക്ഷ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം നീക്കിയത്. നവംബർ 2020 മുതൽ ആയിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. രാജ്യ സുരക്ഷയും ,രാജ്യത്തിന്റെ ആഭ്യന്തര താത്പര്യങ്ങളും ലംഘിക്കുന്നില്ലെന്ന് അനുമതി നൽകുന്നവർ ഉറപ്പ് വരുത്തണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു