Asianet News MalayalamAsianet News Malayalam

പാകിസ്ഥാന്‍റെ വ്യോമപാതയിലൂടെയുള്ള നിരോധനം ജൂൺ 15 വരെ നീട്ടി

പാകിസ്ഥാന്‍റെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് പാക് വ്യോമമേഖലയിലെ വിമാനനിരോധനം നീട്ടിയതായി അറിയിപ്പ് നൽകിയിരിക്കുന്നത്. ബാലാകോട്ട് ആക്രമണത്തിന് ശേഷമാണ് പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയത്. 

Pakistan extends ban on use of its airspace for flights till June 15
Author
Karachi, First Published May 29, 2019, 1:20 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ വ്യോമമേഖലയിൽ വിദേശ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന നിരോധനം ജൂൺ 15 വരെയാണ് നീട്ടിയത്. പുൽവാമ ആക്രമണത്തിന് പകരമായി ബാലാകോട്ടിൽ ഇന്ത്യ പ്രത്യാക്രമണം നടത്തിയപ്പോഴാണ് പാകിസ്ഥാൻ സ്വന്തം വ്യോമമേഖലയിൽ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. 

ഫെബ്രുവരി 26 മുതൽ മൂന്ന് മാസമായി വിദേശ യാത്രാ വിമാനങ്ങൾ ഉൾപ്പടെയുള്ളവയ്ക്ക് പാക് വ്യോമമേഖലയിൽ പ്രവേശിക്കാനാകുമായിരുന്നില്ല. ഇന്ത്യ - പാക് സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഇന്ത്യയുടെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടാകാത്തതിനെത്തുടർന്നാണ് നിരോധനം നീട്ടിയതെന്നാണ് പാക് പക്ഷം. 

പാക് നിരോധനത്തെത്തുടർന്ന് മധ്യേഷ്യയിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും സർവീസുകൾ നടത്തിയിരുന്ന പല വിമാനക്കമ്പനികൾക്കും വിമാനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നിരുന്നു. എയർ ഇന്ത്യക്കും ഇതിലൂടെ ദിനം പ്രതി 5 മുതൽ 7 കോടി രൂപ വരെ നഷ്ടമുണ്ട്. ഇന്ധനം നിറയ്ക്കാനും സ്റ്റോപ്പോവറിനുമായി പാകിസ്ഥാൻ ഒഴിവാക്കി വേണം ഇനി എയർ ഇന്ത്യക്ക് ഉൾപ്പടെ സഞ്ചരിക്കാൻ.

Follow Us:
Download App:
  • android
  • ios