Asianet News MalayalamAsianet News Malayalam

ഇന്ത്യൻ യാത്രാ വിമാനം അഫ്​ഗാനിസ്ഥാനിൽ തകർന്ന് വീണെന്ന് അഭ്യൂഹം, അല്ലെന്ന് സ്ഥിരീകരിച്ച് ഡിജിസിഎ

ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും അല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു

passenger plane crashes in Afghanistan apn
Author
First Published Jan 21, 2024, 1:21 PM IST

ദില്ലി : യാത്രാവിമാനം അഫ്​ഗാനിസ്ഥാനിൽ തകർന്ന് വീണു. മോസ്കോയിലേക്കുളള വിമാനമാണ് ടോപ്ഖാന കുന്നുകൾക്ക് മുകളിൽ വീണതെന്ന് അഫ്​ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്ന് വീണതെന്നും ഇന്ത്യൻ വിമാനമല്ലെന്നും ഡിജിസിഎ അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യാക്കാരുണ്ടോയെന്നതിൽ സ്ഥിരീകരണമായിട്ടില്ല. 

അതേസമയം, റഷ്യയിലെ വിമാനം അഫ്​ഗാനിസ്ഥാന് മുകളിൽ കാണാതായെന്ന് റഷ്യൻ വ്യോമയാന അതോറിറ്റി സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകീട്ടാണ് വിമാനം കാണാതായത്. ഇന്ത്യയിൽ നിന്നും ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് പോയ ചാർട്ടേഡ് വിമാനമാണ് കാണാതായതെന്നും അധികൃതർ സ്ഥിരീകരിച്ചു. ഈ വിമാനമാണ് തകർന്നതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. 

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios