ഉത്തര്‍പ്രദേശില്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ഇന്ത്യ സഖ്യം ആരോപിക്കുന്നതിന് ഇടയിലാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നിരിക്കുന്നത്

ലക്നൗ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് ഇന്ത്യ സഖ്യം. വോട്ട് ചെയ്യുന്ന വീഡിയോ യുവാവ് തന്നെയാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ കടുത്ത നടപടി വേണമെന്നാണ് വീഡിയോ പുറത്തുവിട്ടതിന് ശേഷം സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്. 

ഉത്തര്‍പ്രദേശില്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ഇന്ത്യ സഖ്യം ആരോപിക്കുന്നതിന് ഇടയിലാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. എട്ട് തവണ എണ്ണിക്കൊണ്ട് യുവാവ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് രേഖപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ മൂന്നാമതാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരുള്ളത്. അതില്‍ താമര ചിഹ്നത്തിന് നേരെയായി തുടര്‍ച്ചയായി എട്ട് തവണ പ്രസ് ചെയ്യുകയാണ്.

വോട്ട് ചെയ്യുന്ന യുവാവിന് പ്രായപൂര്‍ത്തിയായതാണോ എന്ന സംശയവും ഉയരുന്നുണ്ട്. യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന. മുകേഷ് രജ്‍പുത് എന്ന ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് ഇയാള്‍ കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിട്ട് പോലും നടപടിയെടുക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറങ്ങുകയാണോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഇനിയെങ്കിലും നടപടിയെടുക്കണമെ

Also Read:- റായ്ബറേലിയും അമേഠിയുമടക്കം 49 മണ്ഡലങ്ങൾ, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 5-ാം ഘട്ട വോട്ടെടുപ്പ് നാളെ; എല്ലാം സജ്ജം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo