Asianet News MalayalamAsianet News Malayalam

മധ്യപ്രദേശില്‍ റെംഡിസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

വിമാനത്തില്‍ കൊണ്ടുവരികയായിരുന്ന റെംഡിസിവിർ മരുന്ന് സുരക്ഷിതമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍

plane carrying a stock of anti viral drug Remdesivir crash landed at Gwalior airport on Thursday
Author
Gwalior, First Published May 7, 2021, 11:20 AM IST

ഗ്വാളിയോര്‍: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നായ റെംഡിസിവിറുമായി വരികയായിരുന്നു വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. മധ്യപ്രദേശ് സര്‍ക്കാര്‍ വിമാനമാണ് വ്യാഴാഴ്ച അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടയില്‍ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു.

വിമാനത്തില്‍ കൊണ്ടുവരികയായിരുന്ന റെംഡിസിവിർ മരുന്ന് സുരക്ഷിതമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പിടിഐയോട് വിശദമാക്കി. ഇന്നലെ വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഗ്വാളിയോറിലെ മഹാരാജ്പുര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയിലാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിറലില്‍ കുറവുണ്ടായതിന് പിന്നാലെയാണ് മരുന്ന് എത്തിക്കുന്നതിനായി വിമാനങ്ങളുടെ സേവനം ഉപയോഗിച്ചത്.

സമാനമായ സംഭവത്തില്‍ നാഗ്പൂരില്‍ നിന്ന് ഹൈദരബാദിലേക്ക് രോഗിയുമായി വരുന്ന വിമാനം മഹാരാഷ്ട്രയിലെ ഛത്രപതി  ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബെല്ലി ലാന്‍ഡിംഗ് ചെയ്യേണ്ടി വന്നിരുന്നു. നാഗ്പൂരില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മുന്നിലെ ടയറുകള്‍ നഷ്ടമായതിന് പിന്നാലെ എയര്‍ ആംബുലന്‍സ് മുംബൈയില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios