Asianet News MalayalamAsianet News Malayalam

Farm laws| കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കും: പഞ്ചാബ് മുഖ്യമന്ത്രി

എവിടെയാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Punjab CM Charanjit Channi announces memorial for those who lost their lives during  Farmer protests
Author
Chandigarh, First Published Nov 19, 2021, 6:15 PM IST

ഛണ്ഡീഗഢ്: കര്‍ഷക സമരത്തിനിടെ (Farmers protest) രക്തസാക്ഷികളായ കര്‍ഷകരുടെ സ്മരണക്കായി സ്മാരകം (memorial) നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി (Punjab CM Charanjit Channi). കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എവിടെയാണ് സ്മാരകം നിര്‍മ്മിക്കേണ്ടതെന്ന് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. കര്‍ഷക സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഒരു വര്‍ഷം നീണ്ടകര്‍ഷകരുടെ സമരത്തിന് പിന്നാലെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എതിര്‍പ്പുയര്‍ന്ന മൂന്ന്നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നുംകര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.  ഉല്‍പ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാന്‍ പ്രത്യേക സമിതി നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെയും കര്‍ഷക സംഘടനകളുടെയും പ്രതിനിധികള്‍ക്ക് സമതിയില്‍ പ്രാതിനിധ്യമുണ്ടാകും. സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കടുത്ത തണുപ്പിനെയുംചൂടിനെയും അവഗണിച്ചാണ്ഒരു വര്‍ഷത്തോളം കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ചെയ്തത്. 700ഓളം കര്‍ഷകര്‍ക്ക് സമരത്തില്‍ ജീവന്‍ നഷ്ടമായി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങള്‍ക്കെതിരെസമരം രംഗത്തെത്തി. എന്നാല്‍സമരവേളയിലെല്ലാം കര്‍ഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിര്‍ന്നകേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്.ചരിത്ര വിജയമാണെന്നുംകര്‍ഷക വിജയമാണെന്നുമാണ്അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട്പ്രതികരിച്ചത്.രാജ്യത്തെ കര്‍ഷകരുടെ സത്യഗ്രഹത്തിന് മുന്നില്‍ ധാര്‍ഷ്ട്യം തല കുനിച്ചുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.


കര്‍ഷക സമരം- നാള്‍വഴികള്‍

2020 സെപ്റ്റംബര്‍ 14 നാണ് കാര്‍ഷിക നിയമത്തിന്റെ ഓര്‍ഡിനന്‍സ് പാര്‍ലമെന്റിലെത്തിയത്. സെപ്റ്റംബര്‍ 17 ന് ഓര്‍ഡിനന്‍സ് ലോക്‌സഭയും സെപ്റ്റംബര്‍ 20 ന് രാജ്യസഭയില്‍ ശബ്ദവോട്ടോടെയും പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളെ വകവെക്കാതെയായിരുന്നു പാര്‍ലമെന്റിലെ നടപടി.

പഞ്ചാബില്‍ നിന്നുമാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ആദ്യ സമരമുണ്ടായത്. 2020 സെപ്റ്റംബര്‍ 24 നാണ് നിയമത്തിനെതിരെ പഞ്ചാബില്‍ കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. അത് പിന്നീട് ഹരിയാന, യുപി, ദില്ലി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്റ്റംബര്‍ 25 ന് കര്‍ഷകരുടെ രാജ്യ വ്യാപക സൂചനാ സമരം നടന്നു. സെപ്റ്റംബര്‍ 27 ന് കാര്‍ഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവംബര്‍ 25 ന് കര്‍ഷകരുടെ റോഡ് ഉപരോധ സമരം നടന്നു. നവംബര്‍ 26ന് ദില്ലി അതിര്‍ത്തിയിലേക്ക് കര്‍ഷകരെത്തി. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം സമരത്തിനിറങ്ങി.

ആകെ 12 വട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്. ഡിസംബര്‍ 3 നായിരുന്നു സര്‍ക്കാറിന്റെ കര്‍ഷകരുമായുള്ള ആദ്യ ചര്‍ച്ച. നിയമം പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെത്തിയത്. പിന്നീടുള്ള ചര്‍ച്ചകളില്‍ നിയമത്തില്‍ ഭേദഗതികളാകാം എന്ന നിലയിലേക്ക് കേന്ദ്രസര്‍ക്കാരെത്തി. എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഉറച്ചായിരുന്നു കര്‍ഷകര്‍.

കാര്‍ഷിക നിമയത്തിനെതിരെ കര്‍ഷകര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങി. ഡിസംബര്‍ 11 ന് ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഭാഗമായി ഡിസംബര്‍ 16 ന് കര്‍ഷകരും സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് സുപ്രീം കോടതി സമിതി രൂപീകരിച്ചു. പിന്നാലെ 2021 ജനുവരി 12 ന് നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2021 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. അത് വലിയ സംഘര്‍ഷത്തിലേക്കും പ്രതിഷേധത്തിലേക്കും എത്തി എത്തി. ഫെബ്രുവരി 6 ന് കര്‍ഷകരുടെ ദേശ വ്യാപക ചക്ര സംതംഭന സമരം നടന്നു. മാര്‍ച്ച് 5 ന് 2021 നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മാര്‍ച്ച് 8 നാണ് സിംഗു അതിര്‍ത്തില്‍ വെടിവയ്പ്പ് ഉണ്ടായത്. ഓഗസ്റ്റ് 7 ന് 2021 സമരത്തിന് പിന്തുണയുമായി 14 പ്രതിപക്ഷ പാര്‍ട്ടികളെത്തി. ഒടുവില്‍ നവംബര്‍19 ന് നിയമം പിന്‍വലിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
 

Follow Us:
Download App:
  • android
  • ios