Asianet News MalayalamAsianet News Malayalam

ആര്‍എസ്എസിന്‍റെ വേദ സര്‍വകലാശാല അടുത്ത വര്‍ഷം മുതല്‍

പ്രചീന വേദകാലത്തെ വിദ്യാഭ്യാസ രീതിയിലായിരിക്കും ഇവടുത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നാണ് വാര്‍ത്ത ഏജന്‍സി എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

RSS backed university to begin operations next academic year with Vedic curriculum ambience
Author
Gurugram, First Published Sep 16, 2019, 6:14 PM IST

ദില്ലി: ആര്‍എസ്എസിന്‍റെ പിന്തുണയോടെ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ആര്‍എസ്എസിന്‍റെ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തിലുള്ള അശോക് സിംഗാള്‍ വേദ് വിജ്ഞ്യാന്‍ ഏകം പ്രത്യോഗിക് വിശ്വവിദ്യാലയം ഗുരുഗാവിലാണ് അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പ്രചീന വേദകാലത്തെ വിദ്യാഭ്യാസ രീതിയിലായിരിക്കും ഇവടുത്തെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നാണ് വാര്‍ത്ത ഏജന്‍സി എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആധുനിക വിദ്യാഭ്യാസവും വേദ പഠനവും ഉള്‍കൊള്ളുന്ന കരിക്കുലം ഈ യൂണിവേഴ്സിറ്റില്‍ ആവിഷ്കരിക്കും. വേദ കാലഘട്ടത്തിലെ ഗുരുകുല രീതികള്‍ ഉള്‍കൊള്ളുന്ന പാശ്ചാത്തലമാണ് ക്യാമ്പസില്‍ ഒരുക്കുക.

വേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിക്കുന്ന രീതിയിലായിരിക്കും ക്യാമ്പസ്, ഒപ്പം ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. ഇത് രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിക്കും. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു വ്യക്തി എഎന്‍ഐയോട് വ്യക്തമാക്കി. 

സര്‍വകലാശാലയില്‍ ഒരു വേദിക്ക് ടവര്‍ ഉണ്ടായിരിക്കും. ഒരോ വേദത്തിന്‍റെയും അര്‍ത്ഥം വ്യക്തമാക്കുന്ന ശബ്ദ ദൃശ്യ പ്രദര്‍ശനം ഇവിടെ ലഭ്യമാകും. വേദത്തിന്‍റെ അര്‍ത്ഥം ഇതിന്‍റെ ചുമരുകളില്‍ ഉണ്ടാകും. ഗോ ശാല, അമ്പലം, ധ്യാനകേന്ദ്രം, ഭക്ഷണശാല ഇങ്ങനെയുള്ള സംവിധാനങ്ങളും ഇതിനോട് അനുബന്ധിച്ചുണ്ടാകും. 39.68 ഏക്കറിലാണ് സര്‍വ്വകലാശാല ഒരുങ്ങുന്നത്. ഇത് വിവിധ ഘട്ടങ്ങളായി നിര്‍മ്മാണം പൂര്‍ത്തിയാക്കും.

ഭാരതത്തിന്‍റെ വിശ്വഗുരു എന്ന പദവി വീണ്ടെടുക്കുക എന്നതാണ് ഈ സ്ഥാപനത്തിന്‍റെ ലക്ഷ്യം. അതിനായി ആധുനിക ശാസ്ത്രകാരന്മാര്‍, സാങ്കേതിക വിദഗ്ധര്‍, പരമ്പരാഗത വേദ പണ്ഡിതര്‍ എന്നിവരെ സംയോജിപ്പിച്ച് ഭാരതത്തിന്‍റെ അറിവ് ലോകത്തിന് പരിചയപ്പെടുത്തുന്ന നൂതന സംവിധാനം ആവിഷ്കരിക്കുകയാണ് ഈ സര്‍വകലാശാലയുടെ ലക്ഷ്യം പദ്ധതിയുടെ അണിയറക്കാര്‍ പറയുന്നു.

കൃഷി, വാസ്തുശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ലിപി വിജ്ഞാനം, യുദ്ധതന്ത്രം, ആഭ്യന്തര സുരക്ഷ, ഗണിതം ഇത്തരത്തില്‍ 20ഓളം വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കാനും ഗവേഷണത്തിനും സൗകര്യമുണ്ടാകും. 2019 ലെ ദേശീയ വിദ്യഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുക. 20 കൊല്ലം വിഎച്ച്പിയുടെ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്‍റായ അശോക് സിംഗാളിന്‍റെ പേരിലാണ് സര്‍വകലാശാല. 

Follow Us:
Download App:
  • android
  • ios