രാജസ്ഥാൻ: രാജസ്ഥാനിലെ ജെയ്ലോറിൽ രണ്ട് വയസ്സുള്ള ആൺകുട്ടിയുടെ തല കലത്തിനുള്ളിൽ കുടുങ്ങി. പാത്രം മുറിച്ചാണ് ​ഗ്രാമീണർ കുട്ടിയുടെ തല പുറത്തെടുത്തത്. കുട്ടിയുടെ നിലവിളി കേട്ട് ​ഗ്രാമീണർ ഓടിക്കൂടുകയായിരുന്നു. ഒന്നരമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് കലം മുറിക്കാൻ സാധിച്ചതെന്ന് ​ഗ്രാമീണർ സാക്ഷ്യപ്പെടുത്തുന്നു. പരിക്കൊന്നുമില്ലാതെ കുട്ടിയെ രക്ഷപ്പെടുത്താൻ സാധിച്ചതായി ​രക്ഷാപ്രവർത്തനത്തിന് സഹായിച്ചവരിലൊരാൾ വ്യക്തമാക്കി.